HOME
DETAILS

സന്തോഷം...കണ്ണീര്‍മുത്തങ്ങള്‍...ഗാഢാലിംഗനങ്ങള്‍...അനിശ്ചതത്വത്തിനൊടുവില്‍ അവര്‍ സ്വന്തം മണ്ണില്‍; ഗസ്സയില്‍ ഒരു തടവ് സംഘം കൂടി തിരിച്ചെത്തിയപ്പോള്‍

  
Web Desk
February 27 2025 | 05:02 AM

Israel releases Palestinian prisoners to Gaza West Bank Egypt

അതിരുകള്‍ കടന്ന ആ ബസ് പതിയെ കാത്തു നിന്ന ആ ജനക്കൂട്ടത്തിലേക്കെത്തിയപ്പോള്‍ അവിടമാകെ തക്ബീര്‍ മുഴങ്ങി. ബസില്‍ നിന്നിറങ്ങിയവരെ അവര്‍ ഹൃദയത്തിലേക്ക് ഏറ്റെടുത്തു. കാത്തിരിപ്പിന്റെ നീണ്ട നോവുകള്‍ കൂട്ടിവെച്ച ഗാഢാലിംഗനങ്ങളില്‍ അവരെ ചേര്‍ത്തു പിടിച്ചു. സന്തോഷം നിറഞ്ഞു തുളുമ്പിയ കണ്ണീര്‍മുത്തങ്ങളാല്‍ അവരെ പൊതിഞ്ഞു. ദൈവത്തിനുള്ള സ്തുതിഗീതങ്ങള്‍ അവരുടെ ചുറ്റിലും ഒഴുകിപ്പരന്നു. 

നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അവര്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തിയത്. നീണ്ട വേദനകള്‍ക്കും പീഡനങ്ങള്‍ക്കുമൊടുവില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നുറപ്പിച്ച് ജീവിക്കുന്നതിനിടെ പൊടുന്നനെ സ്വാതന്ത്ര്യത്തിലേക്ക് വെളിച്ചം വീശിയവരാണ് അവര്‍.എത്രയോ കാലങ്ങലായി തടവറകള്‍ക്കുള്ളില്‍ കഴിയുന്നവരുമുണ്ട് അക്കൂട്ടത്തില്‍. 

ബസില്‍ സഹോദരനെ നോക്കിക്കാണുമ്പോള്‍ നീ എത്ര മാറിപ്പോയെടാ എന്ന് പറഞ്ഞ് പുറത്ത് നിന്ന്  വാവിട്ടു കരയുന്നവര്‍. ഇസ്‌റാഈല്‍ പിടിച്ചുകൊണ്ടു പോവും മുമ്പുള്ള അവന്റെ ചിത്രം കയ്യിലേന്തിയിട്ടുണ്ട് അവര്‍. അവര്‍ അവസാനമായി കാണുമ്പോഴുള്ളതിനേക്കാള്‍ വല്ലാതെ ശോഷിച്ചു പോയിരിക്കുന്നു അവന്‍. കുഞ്ഞനിയന്റെ അവസ്ഥ അവര്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല. ഉപ്പയെ ആദ്യമായി കാണുന്ന ഒരു കുഞ്ഞുമോനുണ്ട് മറ്റൊരു വീഡിയോയില്‍. അവനിപ്പോള്‍ നാലോ അഞ്ചോ വയസ്സായിക്കാണും. ഉമ്മ പറഞ്ഞു കേട്ട കഥകള്‍ക്കപ്പുറം ഉപ്പയെ അവന്‍ അറിഞ്ഞിട്ടില്ല. ആ ചൂടും ചൂരും അവനറിയില്ല. ഉപ്പത്തണലോ ഉപ്പ മണമോ അവന്‍ അനുഭവിച്ചിട്ടില്ല.  ഇങ്ങനെയുള്ള ഫലസ്തീനിലെ ആയിരക്കണക്കായ കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് ഇത്. 

തടഞ്ഞുവച്ച 602 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്‌റാഈല്‍ വിട്ടയക്കുന്നത്. സംഘത്തിലെ നിരവധി പേരെ മോചിപ്പിച്ചതായും അവര്‍ റാമല്ലയില്‍ എത്തിയതായും അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്യുന്നു.  തടവുകാരെ വിട്ടയക്കാതെ ഇസ്‌റാഈലുമായി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ് നിലപാട് കടുപ്പിച്ചതോടെയാണ് ഇസ്‌റാഈല്‍ അയഞ്ഞത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാലു മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറുകയുംചെയ്തിട്ടുണ്ട്. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ അവസാനവട്ട തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റെഡ്‌ക്രോസ് അറിയിച്ചു.

ആറു ഇസ്‌റാഈല്‍ തടവുകാരെ വിട്ടയച്ചതിനു പകരം 620 പേരെ വിട്ടയക്കാനായിരുന്നു കരാര്‍. എന്നാല്‍ ഹമാസ് തടവുകാരെ മോചിപ്പിക്കുമ്പോള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് ജയിലില്‍നിന്ന് മോചിപ്പിച്ച് ഫലസ്തീനിലേക്ക് കൊണ്ടുപോകാന്‍ ബസില്‍ കയറ്റിയ ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ തിരിച്ചുവിളിക്കുകയായിരുന്നു. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസാണ് തടവുകാരെ തിരിച്ചുവിളിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്.

 ശനിയാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാരിന്റെ ഒന്നാംഘട്ടം അവസാനിക്കുക. ഇതിനു മുന്‍പ് തടവുകാരെ കൈമാറണമെന്ന് ഹമാസ് ഇസ്‌റാഈലിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇപ്പോള്‍ വിട്ടയച്ചവരിലും ധാരാളം സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ട്. ഇവരെയെല്ലാം പലപ്പോഴായി ഫലസ്തീനില്‍നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയതായിരുന്നു.

ഇന്റര്‍നാഷനല്‍ റെഡ്‌ക്രോസിന്റെ സാന്നിധ്യത്തില്‍ ഈജിപ്തിന്റെ മേല്‍നോട്ടത്തിലാണ് തടവുകാരെയും ബന്ദികളുടെ മൃതദേഹങ്ങളും കൈമാറുന്നത്. ആദ്യഘട്ട വെടിനിര്‍ത്തലിന്റെ ഭാഗമായി 33 തടവുകാരെ ഹമാസും പകരം 1900 തടവുകാരെ ഇസ്‌റാഈലും മോചിപ്പിക്കണം. 33 തടവുകാര്‍ക്ക് പുറമേ എട്ട് മൃതദേഹങ്ങളും ഹമാസ് കൈമാറണം എന്നാണ് കരാര്‍. ഇതില്‍ നാല് മൃതദേഹങ്ങള്‍ ഇതിനകം ഹമാസ് കൈമാറിയിരുന്നു. ശേഷിക്കുന്ന നാല് പേരുടെ മൃതദേഹം കൂടിയാണ് ഇപ്പോള്‍ കൈമാറിയത്. ഒന്നാംഘട്ട തടവുകാരെ കൈമാറല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അടുത്തയാഴ്ചയോടെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച തുടങ്ങുമെന്നാണ് കരുതുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago