HOME
DETAILS

റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കും; മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി

  
February 27 2025 | 12:02 PM

Makkah Haram Prepares for Increased Pilgrim Traffic During Ramadan

മക്ക: റമദാനിൽ തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനാൽ മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പൊതുസുരക്ഷാ, ട്രാഫിക് വകുപ്പുകളുടെ സജീകരണങ്ങൾ തുടങ്ങിയവയെല്ലാം പരിശോധിച്ചു.

തീർഥാടകർക്കും സന്ദർശകർക്കും സമാധാനപരമായ അന്തരീക്ഷത്തിൽ അവരുടെ ആരാധനകൾ നിർവഹിക്കുന്നതിനുള്ള സൗകര്യവും സംരക്ഷണവും ഒരുക്കാൻ വിവിധ സുരക്ഷാവകുപ്പുകൾക്ക് കീഴിലായി വിപുലമായ പദ്ധതികളാണ് പൂർത്തിയാക്കിയിരിക്കുന്നത്.
 
ഹറമിനുള്ളിലെയും, വഴികളിലെയും, പുറത്തെ മുറ്റങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുകയും സുരക്ഷാപദ്ധതികൾ നടപ്പാ ക്കുന്നതിനുള്ള സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്തു. തീർഥാടകർക്ക് അവരുടെ ആരാധനകൾ ആശ്വാസത്തോടെയും സമാധാനത്തോടെയും നിർവഹിക്കുന്നതിനുള്ള സുരക്ഷ, ട്രാഫിക് പദ്ധതികൾ തുടങ്ങിയവയും ഉംറ സുരക്ഷാസേനാ മേധാവികളുടെ സാന്നിധ്യത്തിൽ പൊതുസുരക്ഷ മേധാവി അവലോകനം ചെയ്തു.

മക്കയിലെ ക്രൗഡ് മാനേജ്മെന്റ് സിസ്‌റ്റം പ്രവർത്തിക്കുന്നത് സഊദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദിയ) യുമായി ഏകോപിപ്പിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. ജനത്തിരക്കും ആളുകളുടെ പെരുമാറ്റവും സൂക്ഷ്‌മമായി പിടിച്ചെടുത്ത് വിശകലനം ചെയ്യാൻ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന കാമറകൾക്ക് സാധിക്കും. ക്രൗഡ് മൂവ്‌മെന്റ് മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകമാകും.

വെള്ളി, ശനി ദിവസങ്ങളിൽ അൽനൂരിയ, ശറായ എന്നിവിടങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്ന മറ്റു സ്‌ഥലങ്ങളിലും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പതിവ് സംഭവമാണ്. അതേസമയം, അത്തരം സാഹചര്യങ്ങളിലും ആളുകളുടെ സുഗമമായ പ്രവേശനവും പുറത്തുകടക്കലും സഞ്ചാരവും ഉറപ്പാക്കുന്നതിന് കൃത്യമായ സുരക്ഷയും ട്രാഫിക് പ്ലാനുകളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Preparations for enhanced security measures at Makkah Haram are complete, ensuring a safe and smooth experience for pilgrims during the increased traffic expected in Ramadan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago