HOME
DETAILS

യുകെ വിസ അപേക്ഷകരെ സഹായിക്കുന്നതിനായി എഐ ചാറ്റ്‌ബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി

  
February 27 2025 | 04:02 AM

Dubai-based company develops AI chatbot to assist UK visa applicants

ദുബൈ: യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവരെ സഹായിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റബോട്ട് വികസിപ്പിച്ച് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഎഫ്എസ് ഗ്ലോബലിന്റെ എഐ ടീമാണ് ഈ ചാറ്റ്‌ബോട്ട് വികസിപ്പിച്ചെടുത്തത്. യുകെ വിസ അപേക്ഷകര്‍ക്ക് അപേക്ഷാ പ്രക്രിയ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ ചാറ്റബോട്ട് സഹായിക്കും. മുംബൈയിലെയും ബെര്‍ലിനിലെയും വിഎഫ്എസ് ഗ്ലോബലിന്റെ ഡാറ്റാ സയന്റിസ്റ്റുകളുമായും എഐ സ്‌പെഷ്യലിസ്റ്റുകളുമായും സഹകരിച്ചാണ് ചാറ്റ്‌ബോട്ട് വികസിപ്പിച്ചത്.

വോയ്‌സ്, ടെക്സ്റ്റ് കമാന്‍ഡുകള്‍ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന ചാറ്റ്‌ബോട്ടില്‍ നൂതന എഐ ജനറേറ്റീവ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. യുകെയിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണവും കൃത്യവും ആക്‌സസ് ചെയ്യാവുന്നതുമായ വിവരങ്ങള്‍ ഈ സേവനം നല്‍കുമെന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നത്.

മനുഷ്യസമാന ഇടപെടലുകള്‍, രാജ്യാധിഷ്ഠിത വിവരങ്ങള്‍, ഡാറ്റ മാസ്‌കിംഗ്, എത്തിക്കല്‍ എഐ രീതികള്‍ പിന്തുടര്‍ന്ന് വ്യക്തിപരമായി തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെത്തല്‍ എന്നിവയാണ് ചാറ്റ്‌ബോട്ടിന്റെ ചില പ്രധാന സവിശേഷതകള്‍. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്കായുള്ള വിസ, കോണ്‍സുലാര്‍ അപേക്ഷാ പ്രോസസ്സിംഗ് ഢഎട ഗ്ലോബല്‍ കാര്യക്ഷമമാക്കുന്നു.  

'വിഎഫ്എസ് ഗ്ലോബലിന്റെ എഐ പവേര്‍ഡ് ചാറ്റ്‌ബോട്ടിന്റെ അവതരണം ഞങ്ങളുടെ വിസ സേവനങ്ങള്‍ ആക്‌സസ് ചെയ്യാവുന്നതും കാര്യക്ഷമവും എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ്', യുകെ വിസ ആന്‍ഡ് ഇമിഗ്രേഷനിലെ (യുകെവിഐ) കസ്റ്റമര്‍ സര്‍വീസസ് ഗ്രൂപ്പിലെ ക്രോസ്‌കട്ടിംഗ് സര്‍വീസ് ഓപ്പറേഷന്‍സ്, വിസ, സ്റ്റാറ്റസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെന്‍ വിഡ്‌ലര്‍ പറഞ്ഞു, 

യുകെയിലേക്കുള്ള അവരുടെ വിഎഫ്എസ് ഗ്ലോബലിന്റെ വെബ്‌സൈറ്റുകളില്‍ നിന്നുള്ള പൊതുവായി ലഭ്യമായ ഡാറ്റ ഉപയോഗിച്ചാണ് എഐയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട് വികസിപ്പിച്ചത്.

'ലോകമെമ്പാടുമുള്ള യുകെയിലേക്ക് യാത്ര ചെയ്യുന്ന അപേക്ഷകര്‍ക്ക് വിസ അപേക്ഷാ അനുഭവം മെച്ചപ്പെടുത്താന്‍ എഐ അധിഷ്ഠിത പരിഹാരം സഹായിക്കുമെന്ന് വിഎഫ്എസ് ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമായ സുബിന്‍ കര്‍ക്കറിയ പറഞ്ഞു. വിസ, കോണ്‍സുലാര്‍ സേവനങ്ങളിലെ അടുത്ത പരിവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി എഐ, ഡിജിറ്റല്‍ സാങ്കേതികവിദ്യ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണിയും കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കര്‍ക്കറിയ പറഞ്ഞു.

Dubai-based company develops AI chatbot to assist UK visa applicants


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago