HOME
DETAILS

സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ചു; വയോധികരേയും വെറുതേവിട്ടില്ല; 1200 പേര്‍ക്കെതിരേ കേസെടുത്ത് മുക്കത്ത് പൊലിസിന്റെ അഴിഞ്ഞാട്ടം

  
backup
November 02 2017 | 15:11 PM

gail-issue-mukkam-police-beaten-women-and-children-1200-case-registered

 

മുക്കം: ഗെയില്‍ പദ്ധതി ജനവാസ മേഖലയില്‍ നടപ്പാക്കുന്നതിനെതിരേ കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ സമരം അടിച്ചൊതുക്കി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം.

ഒരു മാസത്തോളമായി നടക്കുന്ന സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കേസില്‍ കുടുക്കി പിന്തിരിപ്പിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളിലായി കണ്ടാലറിയുന്ന 1200ഓളം പേര്‍ക്കെതിരേ വധശ്രമം, പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സംഘം ചേര്‍ന്ന് അക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തു.

[caption id="attachment_445367" align="alignleft" width="630"] ഓടിച്ചിട്ട് പിടികൂടിയ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്ത് നീക്കുന്നു[/caption]

ഇന്നും പൊലിസ് പലരെയും ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. 250ഓളം വരുന്ന സ്‌പെഷല്‍ ടീം അടക്കമുള്ള പൊലിസ് സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് ജനങ്ങളെ നേരിട്ടത്. കുട്ടികളെയും സ്ത്രീകളെയും പോലും വെറുതെവിട്ടില്ല. മാരകമായി പരുക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പലര്‍ക്കെതിരേയും ക്രൂരമായാണ് പൊലിസ് പെരുമാറിയത്. യാത്രക്കാരായവരെയടക്കം പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി വിദ്യാര്‍ഥികളെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

നെല്ലിക്കാപറമ്പ് മാട്ടുമുറി റോഡില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സമരാനുകൂലിയെ പൊലിസ് പിന്തുടര്‍ന്നു പിടികൂടി. ഇത്തരത്തില്‍ 20 ഓളം പേരെ പൊലിസ് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. നെല്ലിക്കാപറമ്പിലെ വീടുകളില്‍ കയറി പൊലിസ് അതിക്രമം നടത്തിയതായും പരാതിയുണ്ട്. സമരക്കാര്‍ ഓടിക്കയറിയെന്ന് ആരോപിച്ച് ആദംപടി യു.എ മുനീറിന്റെ വീട്ടില്‍ പൊലിസ് അതിക്രമിച്ചു കയറി. അകത്തുനിന്ന് കുറ്റിയിട്ട വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. മുന്‍വശത്ത് ഉണ്ടായിരുന്ന മുനീറിന്റെ സഹോദരന്റെ മകന്‍ നബീലിനെ മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വീടിന്റെ ജനല്‍ ചില്ലുകള്‍ പൊലിസ് ലാത്തി കൊണ്ടടിച്ച് തകര്‍ത്തിട്ടുമുണ്ട്. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് നബീലിന്റെ പിതാവ് സലാം പൊലിസിനോട് കേണപേക്ഷിച്ചിട്ടും വിട്ടുനല്‍കാന്‍ തയാറായില്ല. പൊലിസ് ക്രൂരതയില്‍ ഭയന്ന് വിറച്ചതായി മുനീറിന്റെ ഭാര്യ പറഞ്ഞു. വലിയപറമ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൊലിസ് വീട്ടില്‍ കയറി അതിക്രമം കാണിച്ചതായും പരാതിയുണ്ട്. പൊലിസിന്റെ അതിക്രമങ്ങള്‍ പേടിച്ച് പലരും കുടുംബ വീടുകളിലേക്കടക്കം തല്‍ക്കാലത്തേക്ക് താമസം മാറിയതായാണ് വിവരം.

ഗെയില്‍ പദ്ധതി ജനവാസ മേഖലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത പ്രദേശവാസികളെ വേട്ടയാടിയ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച് തിരുവമ്പാടിയില്‍ യു.ഡി.എഫ് നടത്തിയ പ്രകടനത്തില്‍ വന്‍ ജനകീയ പങ്കാളിത്തമുണ്ടായി.

[caption id="attachment_445369" align="alignleft" width="630"]
സംസ്ഥാനപാതയിലെ വലിയപറമ്പില്‍ സമരക്കാര്‍ ടയറുകളും മരങ്ങളും കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം സ്തംഭിപ്പിച്ചപ്പോള്‍[/caption]

വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയില്‍നിന്ന് ബസുകള്‍ സര്‍വിസ് നടത്തിയില്ല. വ്യാപാരികള്‍ പൂര്‍ണമായും ഹര്‍ത്താലുമായി സഹകരിച്ചു. പൊതുവേ സമധാനപരമായിരുന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നില്ല. മലയോര പഞ്ചായത്തുകളില്‍ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

മുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ കൂട്ടൂക്കാരനോപ്പം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; പ്രതിയെ പിടികൂടി പോലീസ്

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago