HOME
DETAILS
MAL
വാഹനപ്രചരണജാഥ സമാപിച്ചു
backup
November 02 2017 | 18:11 PM
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് നവംബര്‍ 9,10,11 തിയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും മഹാധര്‍ണയും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ഐക്യ ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടത്തിയ വാഹനപ്രചരണജാഥ കല്‍പ്പറ്റയില്‍ സമാപിച്ചു.
സമാപനസമ്മേളനം പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. സാലി റാട്ടക്കൊല്ലി അധ്യക്ഷനായി. വി.വി ബേബി, എസ്.ജി സുകുമാരന്‍, ബി സുരേഷ്ബാബു, എന്‍.ഒ ദേവസ്യ, സി മൊയ്തീന്‍കുട്ടി, കെ.ജി മനോഹര്‍, സലീംകുമാര്‍, എന്‍ മുസ്തഫ, കെ.കെ രാജേന്ദ്രന്, വാസുദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."