HOME
DETAILS

കാസര്‍കോട് സബ് കോടതി വജ്രജൂബിലി ആഘോഷത്തിനു നാളെ തുടക്കമാകും

  
backup
November 02 2017 | 19:11 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%9c%e0%b5%8d


കാസര്‍കോട്: കാസര്‍കോട് സബ് കോടതിയുടെ ആറു മാസം നീണ്ടു നില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. നാളെ ഉച്ചക്ക് 3.30ന് കോടതി സമുച്ചയത്തില്‍ നടക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കുമെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്. മനോഹര്‍ കിണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദാമശേഷാദ്രി നായിഡു മുഖ്യാതിഥിയാകും. കോടതി സമുച്ചയത്തില്‍ സ്ഥാപിക്കുന്ന മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ജസ്റ്റിസ് ദാമശേഷാദ്രി നായിഡു അനാച്ഛാദനം ചെയ്യും. പ്രമുഖ അഭിഭാഷകനായിരുന്ന കോടോത്ത് നാരായണന്‍ നായരുടെ സ്മരണാര്‍ഥം കുടുംബാംഗങ്ങളും ജൂനിയര്‍ അഭിഭാഷകരും ചേര്‍ന്നാണ് മഹാത്മാഗാന്ധിയുടെ പ്രതിമ സംഭാവന നല്‍കുന്നത്. ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകരെയും കോടതി ജീവനക്കാരെയും ആദരിക്കും.
മെയ് വരെ നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിട്ടിയുമായി ചേര്‍ന്നു നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഭരണ ഘടനയുടെ ആമുഖത്തെക്കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട 60 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ക്ലാസുകള്‍ നടത്തും. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയാണു ലക്ഷ്യം. ലീഗല്‍ സര്‍വിസ് അതോറിട്ടിയുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തുകളിലും പരാതി പരിഹാര അദാലത്തുകളും സംഘടിപ്പിക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവയും നടത്തും.
വജ്ര ജൂബിലി സ്മാരകമായി കോടതി കോംപ്ലക്‌സില്‍ എല്ലാവര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഒന്നരകോടി രൂപ ചെലവില്‍ അത്യാധുനിക റഫന്‍സ് ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രാരംഭ ഘട്ടമായി 25 ലക്ഷം രൂപയും പുസ്തകങ്ങളും സംഭാവനയായി നല്‍കി. ബാക്കിവരുന്ന തുകയും പുസ്തകങ്ങളും എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്നും സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കുടുംബകോടതി കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിനും പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടും.
വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് സബ് ജഡ്ജ് പി.ടി പ്രകാശന്‍, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിട്ടി സെക്രട്ടറി സബ് ജഡ്ജ് ഫിലിപ്പ് തോമസ്, പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി ജയരാജന്‍, സംഘടാക സമിതി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എ.ജി നായര്‍, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മാധവന്‍ മലങ്കാട്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.രവീന്ദ്രന്‍ നമ്പ്യാര്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ.എന്‍ അശോക് കുമാര്‍, സെക്രട്ടറി പി. രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-12-10-2024

PSC/UPSC
  •  2 months ago
No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

മുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ കൂട്ടൂക്കാരനോപ്പം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; പ്രതിയെ പിടികൂടി പോലീസ്

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago