വിദ്യാര്‍ഥി റാലിയും നാടന്‍ രുചി മേളയും സംഘടിപ്പിച്ചു
പെരിങ്ങത്തൂര്‍: എന്‍.എ.എം.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് കേരളപ്പിറവിദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടത്തിയ വിദ്യാര്‍ഥി റാലിയും നാടന്‍ ഭക്ഷണ മേളയും മേക്കുന്നിലെ ഉമ്മര്‍ ഉംറാസിന്റെ പുരാവസ്തു നാണയ പ്രദര്‍ശനവും ശ്രദ്ധേയമായി.
സമൂഹത്തില്‍ നിന്നു അന്യംനിന്നു പോകുന്ന കേരളീയ സംസ്കാരം പുതു തലമുറയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'വീണ്ടെടുപ്പ് 2017' എന്ന പേരിലാണു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളെകുറിച്ച് സെമിനാറും നടത്തി. പരിപാടി പാനൂര്‍ മുന്‍സിപ്പല്‍ അധ്യക്ഷ കെ.വി റംല ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വിളക്കോട്ടൂര്‍ മുഹമ്മദലി അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ഉമൈസ തിരുവമ്പാടി, മാനേജര്‍ എന്‍.എ അബൂബക്കര്‍, എന്‍. പത്മനാഭന്, എന്‍ സൂപ്പി, എം. സിദ്ധീഖ്, എം. അബ്ദുല്‍ ഹമീദ്, സികെ മുഹമ്മദലി, ടി.പി റഫീഖ്, കെ.കെ അബ്ദുളള സംസാരിച്ചു. വളണ്ടിയര്‍മാരായ മുഹമ്മദ് പി.കെ, അഹാന അജയ്, ബജീല്‍, മസീദ നയീമ, സിനാന്, പ്രോഗ്രാം ഓഫിസര്‍ വി.പി ഫൈസല്‍ സന ഇസ്സത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."