'അക്ഷരങ്ങളുടെ സുല്‍ത്താന്‍' പ്രകാശനം ചെയ്തു
ഷാര്‍ജ: യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. ബിന്‍മുഹമ്മദ് ഖാസിമിയെക്കുറിച്ച് കൈരളി ടി.വി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ബ്രിട്ടാസ് തയാറാക്കിയ 'അക്ഷരങ്ങളുടെ സുല്‍ത്താന്‍' പുസ്തകം പ്രകാശനം ചെയ്തു.
ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വച്ച് ഡോ. ശൈഖ് സുല്‍ത്താന്‍ തന്നെയാണ് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനുനല്‍കി പ്രകാശനം നിര്‍വഹിച്ചത്. ആദ്യമായാണ് ഒരു രാഷ്ട്ര ഭരണാധികാരി മലയാള പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതും പ്രകാശന കര്‍മം നിര്‍വഹിക്കുന്നതും. ലിപി പബ്ലിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ ലിപി അക്ബര്‍ ഷെയ്ഖ് സുല്‍ത്താന് കേരളപ്പിറവി ദിനാഘോഷ ഉപഹാരം സമ്മാനിച്ചു.
ചടങ്ങില്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം, ജോണ്‍ ബ്രിട്ടാസ്, അഡ്വ: വൈ. എ. റഹിം, ഷാര്‍ജ പുസ്തകോത്സവ കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍കുമാര്‍, എ.കെ ഫൈസല്‍ (മലബാര്‍ ഗോള്‍ഡ്) മറ്റു പ്രവാസി എഴുത്തുകാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."