HOME
DETAILS

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: ദേശസുരക്ഷക്ക് ഭീഷണിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

  
backup
November 03, 2017 | 1:34 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് ദേശസുരക്ഷയ്ക്കു ഭീഷണിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി അനില്‍കാന്ത്. തട്ടിപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് അനില്‍കാന്ത് പുതുച്ചേരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്തയച്ചു.
കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കമ്മിഷണര്‍ കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനം കുറ്റക്കാര്‍ക്കെതിരേ നടപടികള്‍ ആരംഭിച്ചതായും അനില്‍കാന്ത് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വ്യാജ മേല്‍വിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനാണ് ഗതാഗത കമ്മിഷണറുടെ തീരുമാനം. ഇതിന് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്നും വകുപ്പ് വിലയിരുത്തി.
കൂടാതെ കേരളത്തിലെ ആഡംബര കാറുകളൂടെ കണക്കെടുക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചു. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവരെ കണ്ടെത്താനാണ് കണക്കെടുക്കുന്നത്.
സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ആഡംബര വാഹനങ്ങള്‍ നിരീക്ഷിക്കും. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ സൂക്ഷിക്കണമെന്നും അതിന്റെ ഒരു കോപ്പി അതാതു ആര്‍.ടി ഓഫിസുകള്‍ക്ക് കൈമാറണമെന്നും വാഹന ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ സുരേഷ് ഗോപി എം.പിയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് നല്‍കി. തിരുവനന്തപുരം ആര്‍.ടി.ഒയാണ് നോട്ടിസ് നല്‍കിയത്. വാഹനത്തിന്റെ എല്ലാ രേഖകളും ഹാജരാക്കണം. പുതുച്ചേരിയില്‍ നിന്ന് കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നും നോട്ടിസിലുണ്ട്. ഈ മാസം 13നകം മറുപടി നല്‍കണമെന്നാണ് നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്.
പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാര്‍ രജിസറ്റര്‍ ചെയ്ത ഫഹദ് ഫാസില്‍ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് അറിയിച്ചു. ഇതിനായി പുതുച്ചേരിയില്‍ എന്‍.ഒ.സിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും കിട്ടിയാല്‍ ഉടന്‍ നികുതി അടച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഫഹദ് ഫാസില്‍ വകുപ്പിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago