HOME
DETAILS

സഊദിയില്‍ സ്വകാര്യ മേഖലക്ക് ഉത്തേജക പാക്കേജുമായി ധനമന്ത്രാലയം: 2000 കോടി റിയാല്‍ പ്രഖ്യാപിക്കും

  
backup
November 03, 2017 | 10:51 AM

saudi-budget-news-private-sector-gulf-03-11-17

റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയുടെ പുരോഗതിക്കുവേണ്ടി ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന് സഊദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ഏകദേശം രണ്ടായിരം കോടി റിയാലിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്. രാജ്യത്തെ പ്രധാന വരുമാന മാര്‍ഗമായിരുന്ന എണ്ണ മേഖലയെ കൂടാതെ മറ്റു മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനായി എണ്ണയിതര മേഖലയയുടെ പുരോഗതിക്കായാണ് പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക. രാജ്യത്തിന്റെ വികസന ലക്ഷ്യമായ വിഷന്‍ 2030 ന്റെ പ്രധാന പുരോഗതിക്കായാണ് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നത്.

2020 വരെയുള്ള പദ്ധതികള്‍ക്കായാണ് ഈ തുക നീക്കിവയ്ക്കുക. നിലവില്‍ ഉത്തേജക പാക്കേജില്‍ നിന്ന് 250 കോടി റിയാല്‍ വ്യവസായ മേഖലക്കും 150 കോടി റിയാല്‍ വികസനത്തിന് ആയും നല്‍കിയിട്ടുണ്ട്. ഉത്തേജക പാക്കേജ് മൂലം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വ്യവസായ മേഖലയില്‍ 26 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന അസംസ്‌കൃത എണ്ണ വില ആഗോള വിപണിയില്‍ കുത്തനെ കുറഞ്ഞിട്ടും ഇതിനെ മറികടക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി ഉല്‍പാദനം വെട്ടികുറച്ചിട്ടും സഊദിയുടെ വരുമാനത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

എന്നാല്‍, ചില മേഖലയിലുള്ള വളര്‍ച്ചാ ഇടിവ് ഉണ്ടായിട്ടുണ്ടെന്നും ഇത് സ്വാഭാവികമാണെന്നും അടുത്ത് തന്നെ ഇതെല്ലാം മറികടക്കാന്‍ സഊദിക്ക് കരുത്തുണ്ടെന്നും മന്ത്രി പറഞ്ഞു. സഊദി വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപമാണ് സഊദി പ്രതീക്ഷിക്കുന്നത്. കൂടാതെ, വിദേശ നിക്ഷേപം കൂടുതലായി പ്രതീക്ഷിക്കുന്നുമുണ്ട് ഇതെല്ലാം രാജ്യത്തെ തൊഴില്‍ മേഖലക്ക് കനത്ത ഉണര്‍വാണ് നല്‍കുകയെന്നും 2019 ഓടെ മാത്രം ഇരുപതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  3 days ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  3 days ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  3 days ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  3 days ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  3 days ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  3 days ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  3 days ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  3 days ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  3 days ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  3 days ago