HOME
DETAILS
MAL
നഷ്ടപരിഹാരം: ചര്‍ച്ചക്ക് തയാറെന്ന് തോമസ് ഐസക്
backup
November 03 2017 | 19:11 PM
കൊച്ചി: ഗെയില്‍ പൈപ്പ്ലൈന് കടന്നുപോകുന്നയിടങ്ങളിലുള്ളവര്ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് തയാറെന്ന് ധനമന്ത്രി തോമസ് ഐസക്. കാനം രാജേന്ദ്രന് നയിക്കുന്ന എല്‍.ഡി.എഫ് തെക്കന്‍മേഖലാ ജനജാഗ്രതാ ജാഥയുടെ സമാപനസമ്മേളനം വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഇനി ചര്‍ച്ചയ്ക്കില്ല. ന്യൂനപക്ഷ തീവ്രവാദികളാണ് പദ്ധതിക്കെതിരേ സമരം നടത്തുന്നത്. മതചിഹ്നങ്ങള്വരെ ഇവര്‍ ഇതിനായി ഉപയോഗിക്കുന്നു. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.
ഗെയില്‍ പൈപ്പ്ലൈനെതിരേ കോഴിക്കോട് അക്രമം അഴിച്ചുവിടുന്നത് മതന്യൂനപക്ഷ തീവ്രവാദസംഘടനയാണ്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് വരുന്ന ഛിദ്രശക്തികളെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."