HOME
DETAILS
MAL
പാരിസണ്‍ എസ്റ്റേറ്റ്: താമസിക്കുന്നവരുടെ നികുതി സ്വീകരിക്കും
backup
November 03 2017 | 19:11 PM
കാട്ടിക്കുളം: പാരിസണ്‍ എസ്റ്റേറ്റിന്റെ മിച്ചഭൂമിയായി ഉത്തരവായ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി നികുതി സ്വീകരിക്കാനും ആനുകൂല്യങ്ങള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനമായതായി സഫലം-2017ല്‍ ജില്ലാകലക്ടര്‍ എസ് സുഹാസ് അപേക്ഷകരെ അറിയിച്ചു.
ഇത് സംബന്ധിച്ച തീരുമാനം താലൂക്ക് ലാന്‍ഡ് ബോര്‍ഡ് എടുത്തിട്ടുണ്ട്.
ഏതാണ്ട് 240 ഓളം പേര്‍ക്ക് ഇതുവഴി ആശ്വാസം ലഭിക്കും. മാനന്തവാടിയില്‍ നടന്ന കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ ആവശ്യവുമായി എത്തിയവരെയാണ് ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."