കുത്തിവെപ്പിനെതിരായ പ്രചാരണം കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി
എടപ്പാള്‍: എം.ആര്. വാക്സിനേഷനെതിരേ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പ്രകൃതി ചികിത്സകരെന്ന വ്യാജേന മുറി വൈദ്യന്മാര് കുത്തിവെപ്പിനെ എതിര്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടതായും ഇവര്‍ക്കെതിരേ വരും ദിവസങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. കാലടി ഗ്രാമ പഞ്ചായത്തിലെ വെറൂര്‍ യു.പി. സ്കൂളില്‍ സംഘടിപ്പിച്ച എം.ആര്. വാക്സിനേഷന് ക്യാംപ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുത്തിവെപ്പ് നടത്തി വരും തലമുറയെ മറാരോഗങ്ങളില് നിന്നും വൈകല്യങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യ സ്നേഹിയുടെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കവിത,വൈസ് പ്രസിഡന്റ് പി.കെ.ബക്കര്‍,പഞ്ചായത്ത് അംഗങ്ങളായ കെ.ബാബുരാജ്,എം.ജയശ്രീ,മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.മൊയ്തീന്,പ്രധാന അധ്യാപകന് ലിജു.സി.സിനി,രാജേഷ് പ്രശാന്തിയില്‍,ടി.ഗിരീഷ് കുമാര്‍,സതീഷ് അയ്യാപ്പില്‍,കെ.എന്‍.ജനത,ഷൈന്‍.ജെ. പാലക്കല്‍,പി.എം.സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."