കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന്; ഭരണ സ്തംഭനവും ഫീസ് വര്‍ധനവും ചര്‍ച്ചയാകും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. സര്‍വകലാശാലാ ഭരണ പ്രതിസന്ധിയുള്‍പ്പെടെ സുപ്രധാന ചര്‍ച്ചകള്‍ നടക്കും. വിദൂര വിദ്യാഭ്യാസ ഫീസ് വര്‍ധനവ് ഇന്ന് ചര്‍ച്ച വെക്കുമെന്ന് വൈസ്ചാന്‍സലര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുളളതിനാല്‍ അതും പ്രധാന ചര്‍ച്ചാവിഷയമാകും.
2013 സെപ്റ്റംബര്‍ 29 നാണ് സര്‍വകലാശാലയുടെ പരമാധികാരസഭയായ സെനറ്റ് നിലവില്‍ വന്നത്. പുതിയ സെനറ്റിന് വേണ്ടിയുളള തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ 25 ന് ഇറക്കിയിരിക്കുകയാണ്. നാല് വര്‍ഷക്കാലാവധി പൂര്‍ത്തീകരിച്ച സെനറ്റാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സെനറ്റ് നിലവില്‍ വന്നതിന് ശേഷം വന്ന സിന്‍ഡിക്കേറ്റ് ഡിസംബറിലെ കാലാവധി പൂര്‍ത്തിയാവുന്നൂളളൂ അതിനാല്‍ അത്രയും വരെ സിന്‍ഡിക്കേറ്റിന് പ്രവര്‍ത്തിക്കാമെന്നാണ് യുഡിഎഫ് വാദിക്കുന്നത്. എന്നാല്‍ സെനറ്റ് കാലാവധി തീരുന്നതോടെ സിന്‍ഡിക്കേറ്റിന്റെയും കാലാവധി കഴിയുമെന്നതാണ് ഇടതുപക്ഷ നിലപാട്.
പുതിയ സെനറ്റ് വരുന്നത് വരെ കാവല്‍ ഭരണസമിതിയായി നിലവിലെ സിന്‍ഡിക്കേറ്റിന് പ്രവര്‍ത്തിക്കാമെന്ന്് സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടറിയിലുണ്ടെന്ന് യു.ഡി.എഫ് വാദിക്കുകയും ഇങ്ങനെ തുടര്‍ന്ന് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ നിവേദനത്തിന്മേല്‍ സര്‍വ്വകലാശാലയോട് വിശദികരണം ചോദിക്കുകയും സര്‍വ്വകലാശാല മറുപടി നല്‍കുകയും ചെയ്തതോടെ വീണ്ടും സങ്കീര്‍ണമായി. കഴിഞ്ഞ ആഴ്ച വിഷയവുമായി ബന്ധപ്പെട്ട്് സിന്‍ഡിക്കേറ്റ് വിളിച്ചെങ്കിലും സമവായ ചര്‍ച്ചക്ക് സാധ്യത തേടി വിദ്യഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്ന് മാറ്റിവെച്ച മീറ്റിങ്ങാണ് ഇന്ന് ചേരുന്നത്. ഇതിന്‍മേല്‍ തന്നെയായിരിക്കും പ്രധാന ചര്‍ച്ച നടക്കുക.
അതോടൊപ്പം വിദൂരവിദ്യഭ്യാസ വിഭാഗത്തിലെ ബിരുദ വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനവും ചര്‍ച്ചയാകും.പാരലല്‍ കോളജ് അസോസിയേഷനും പ്രൈവറ്റ് കോളജ് അസോസിയഷനും നാല് ദിവസമായി സമരമുഖത്താണ്.
അതെ സമയം ഫീസ് വര്‍ദ്ധനവില്‍ സ്റ്റഡി മെറ്റീരിയലിന് നല്‍കേണ്ട ഫീസില്‍ ഇളവ് വരുത്തുകയായിരിക്കും സിന്‍ഡിക്കേറ്റ് കൈക്കൊളളുക.
കഴിഞ്ഞ തവണ വരെ സ്‌ററഡി മെറ്റീരിയല്‍സ് നിര്‍ബന്ധമില്ലാത്തപ്പോള്‍ ഇപ്പോള്‍ യുജിസി സ്റ്റഡി മെറ്റീരിയല്‍സ് വിദ്യാര്‍ത്ഥികള്‍ വാങ്ങണമെന്ന നിബന്ധന വെച്ചതാണ് ഫീസ് വര്‍ധനവിന് കാരണമെന്നാണ് സര്‍വകലാശാലയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."