മാരനൈറ്റ് പുരോഹിത പ്രമുഖന് സഊദി സദര്‍ശിക്കും; ക്ഷണക്കത്ത് സഊദി കൈമാറി
റിയാദ്: പശ്ചിമേഷ്യയിലെ പ്രമുഖ ക്രൈസ്തവ വിഭാഗമായ മാരനൈറ്റ് ചര്‍ച്ച് പാത്രിയാര്‍ക്കീസിന് സഊദി അറേബ്യ സന്ദര്‍ശിക്കാന്‍ ക്ഷണം. ഇതാദ്യമായാണ് ഒരു മാരനൈറ്റ് പുരോഹിത പ്രമുഖന് സഊദി സന്ദര്‍ശിക്കുന്നത്. സഊദി സന്ദര്‍ശിക്കാനുള്ള ക്ഷണക്കത്ത് കൈമാറിയതായി ലബനാനിലെ സഊദി അംബാസിഡര്‍ വലീദ് ബുഖാരി അറിയിച്ചു. പാത്രിയാര്‍ക്ക് മാരനൈറ്റ് പാത്രിയാര്‍ക്കീസ് ബിശാറ ബുത്രൂസ് അല്റാഹിക്കാണ് സന്ദര്‍ശന ക്ഷണപത്രം കൈമാറിയത്.
ബികിര്ക്കിലെ പാത്രിയാര്‍ക്ക് പാലസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഊദി അംബാസിഡര്‍ ക്ഷണം കൈമാററിയത്. സഊദിയിലേക്ക് വരുമ്പോള്‍ ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായും കൂടിക്കാഴ്ച്ച നടത്തണമെന്നും ആവശ്യമുണ്ട്.
സഊദിയില്‍ നടക്കുന്ന ഈ സന്ദര്‍ശനം ചരിത്രം രേഖപ്പെടുത്തുമെന്നും സന്ദര്‍ശനം ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ നടന്നേക്കുമെന്നും സ്ഥാനപതി പറഞ്ഞു. സംഭവത്തെ ട്രിപ്പോളി ഗ്രാന്‍ഡ് മുഫ്ത്തി സ്വാഗതം ചെയ്തു. ലബനീസ് സഊദി ബന്ധവും ക്രിസ്ത്യന്‍ സഊദി ബന്ധവും ശക്തിപ്പെടാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് ഉത്തര ലബനാനിലെ ട്രിപ്പോളോയിലെ ഗ്രാന്‍ഡ് മുഫ്ത്തി ശൈഖ് മാലിക് അല്‍ ശഅര്‍ പറഞ്ഞു. ക്ഷണത്തെ ലബനീസ് പാര്‍ലിമെന്റ് അംഗം ബുത്രൂസ് ഹാര്ബും സ്വാഗതം ചെയ്തു. 77 കാരനായ ബിശാറ ബുത്രൂസ് അല്റാഹി 77ാമത് മാരനൈറ്റ് പാത്രിയാര്‍ക്കീസായി 2011ലാണ് സ്ഥാനാരോഹണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."