HOME
DETAILS
MAL
ചെന്നൈയില്‍ മഴദുരിതം തുടരുന്നു; 10,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
backup
November 04 2017 | 08:11 AM
ചെന്നൈ: തമിഴ്നാടിന്റെ തീരദേശ മേഖലകളിലും ചെന്നൈയിലും ശക്തമായ മഴ തുടരുന്നു. സംസ്ഥാനത്ത് 100 ഓളം ദുരിതാശ്വാസ കാംപുകള്‍ തുറന്നിട്ടുണ്ട്. 10,000 പേരെ മാറ്റിപാര്‍പ്പിച്ചതായും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
മഴ തുടരുന്ന അഞ്ചാം ദിവസവും സ്കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അണ്ണാ യുണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. മെട്രോ റെയില്‍ നിര്‍മാണവും നിര്‍ത്തിവച്ചു.
ദുരന്തങ്ങളുണ്ടായാല്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
2015 ലുണ്ടായ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണു ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."