ഐ.എ.എസുകാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഏഴുകോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍
താനെ: ഐ.എ.എസ് ഉദ്യോഗസ്ഥനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഡിക്ടറ്റീവായ സതീഷ് മാംഗ്ലെയും ഭാര്യയുമാണ് പിടിയിലായത്. സസ്‌പെന്‍ഷനിലായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാധേശ്യാം മോപല്‍വാറില്‍നിന്നാണ് സതീഷ് പണം തട്ടാന്‍ ശ്രമിച്ചത്.
ഡോംബിവില്ലിലെ വാടക ഫഌറ്റില്‍ നിന്നാണ് സതീഷ് മംഗ്ലയേയും ഭാര്യ ശ്രദ്ധയേയും പൊലിസ് അറസ്റ്റ് ചെയ്തത്. പൊലിസ് നടത്തിയ തെരച്ചിലില്‍ ഇയാളുടെ പക്കല്‍നിന്നും രണ്ട് ലാപ്‌ടോപ്പുകളും നാലു പെന്‍ഡ്രൈവുകളും 15 സിഡികളും പൊലിസ് കണ്ടെടുത്തു.
സതീഷ് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് രാധേശ്യാമിനെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വ്വീസില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയെങ്കിലും കൂടുതല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മംഗ്ലെ ഉദ്യോഗസ്ഥനോട് പണം ആവശ്യപ്പെടുകയായിരുന്നു. ഏഴ് കോടി രൂപ നല്‍കിയില്ലെങ്കില്‍ ചോര്‍ത്തിയ കൂടുതല്‍ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് രാധേശ്യാം പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."