HOME
DETAILS

പാചകവാതകത്തിന് 16 മാസത്തിനിടയില്‍ 19 തവണ വില വര്‍ധിപ്പിച്ചു

  
backup
November 05 2017 | 21:11 PM

%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-16-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് പാചക വാതകത്തിനും വിമാന ഇന്ധനത്തിനും വില വര്‍ധിപ്പിച്ചതോടെ ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചെങ്കിലും വിലവര്‍ധനവിനെ ന്യായീകരിക്കുന്ന നിലപാടുമായാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഏറ്റവും പുതിയ കണക്കുപ്രകാരം 16 മാസത്തിനിടയില്‍ 19 തവണയാണ് പാചക വാതകത്തിന് വിലവര്‍ധിപ്പിച്ചത്. ഓരോ മാസവും പാചക വാതകത്തിന് വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം വന്നത് 2016 ജൂലൈ മുതലാണ്. വില വര്‍ധിപ്പിക്കുന്നതിനോടൊപ്പം കാലക്രമേണ സബ്‌സിഡി എടുത്തുകളയാനുമാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം സിലിണ്ടറിന് 4.50 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 495.69 രൂപയും സബ്‌സിഡിയില്ലാത്തതിന് 93 രൂപ യും വര്‍ധിപ്പിച്ച് 742 രൂപയിലെത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ നാല് തവണയാണ് സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്.
ഓരോ മാസവും പൊതുമേഖലാ എണ്ണക്കമ്പനികള്‍ പാചക വാതകത്തിന് വിലവര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അടുത്തവര്‍ഷം മാര്‍ച്ചിനുശേഷം സബ്‌സിഡി എടുത്തുകളയാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ വിമാന ഇന്ധനം കിലോ ലിറ്ററിന് ഡല്‍ഹിയില്‍ 54,143 രൂപയാണ് വില. കഴിഞ്ഞ ദിവസം 1,098 രൂപയുടെ വര്‍ധനവാണ് വരുത്തിയിരുന്നത്.
വിലവര്‍ധനവിനെതിരേ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. പൊള്ളയായ വാഗ്ദാനങ്ങള്‍ നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ പ്രയാസങ്ങള്‍ തിരിച്ചറിയാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

International
  •  2 months ago
No Image

കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍

National
  •  2 months ago
No Image

രക്ഷകനായി ഗുർപ്രീത്; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് സമനില

Football
  •  2 months ago
No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

മുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ കൂട്ടൂക്കാരനോപ്പം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; പ്രതിയെ പിടികൂടി പോലീസ്

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago