HOME
DETAILS
MAL
പ്രമേഹ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
backup
November 06 2017 | 01:11 AM
ദോഹ: ഖത്തര്‍ ഡയബറ്റിക് അസോസിയേഷനുമായി സഹകരിച്ചു ഇന്ത്യന്‍ മീഡിയ ഫോറം പ്രമേഹ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മിസൈമീര്‍ ഹെല്‍ത്ത് സെന്ററിലെ ജനറല്‍ സ്കോപ് ഫിസിഷ്യന്‍ ഡോ. പി. അന്‍വര്‍ മുഹമ്മദ് ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്കി. പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാനസിക സമ്മര്‍ദ്ദമാണെന്ന് ഡോ. പി. അന്‍വര്‍ മുഹമ്മദ് പറഞ്ഞു. ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്(ക്യു.ഡി.എ) ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ അഷ്റഫ്, ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികളായ മുജീബ് റഹ്മാന്, ഐ.എം.എ. റഫീഖ്, ആര്. റിന്‍സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."