ഫാസിസത്തിനെതിരേ മതേതര ശക്തികള്‍ ഐക്യപ്പെടണം: എസ്.വൈ.എസ്
കോഴിക്കോട്: ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ജനാതിപത്യ മതേതര ശക്തികള്‍ ഐക്യപ്പെടണമെന്ന് പാഴൂര്‍ ദാറുല്‍ ഖുര്‍ആനില്‍ ചേര്‍ന്ന സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് ക്യാംപ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് അകറ്റാന്‍ ജനാധിപത്യ മതേതര സംഘടനകളുടെ ഐക്യപ്പെടല്‍ അനിവാര്യണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് പരസ്പരം പോരടിക്കുന്നവര്‍ മുന്‍ അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ തയാറാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അടുത്ത ആറ് മാസത്തേക്കുള്ള കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനും സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ചേര്‍ന്ന സെക്രട്ടേറിയറ്റ് ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി.
വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ കര്‍മ പദ്ധതി അവതരിപ്പിച്ചു. 'പ്രകാശമാണ് തിരുനബി(സ)' എന്ന പ്രമേയത്തില്‍ നടക്കുന്ന നബിദിന കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന് രാവിലെ ഏഴിന് പാണക്കാടും സമാപനം എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിക്കും.
വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം,കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ,കെ.എ റഹ്മാന്‍ ഫൈസി, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, മലയമ്മ അബൂബക്കര്‍ ബാഖവി, എ.എം പരീത്, നാസര്‍ ഫൈസി കൂടത്തായി, അലവി ഫൈസി കുളപ്പറമ്പ് ,കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ഒ.എം ശരീഫ് ദാരിമി, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, എ.എം ശരീഫ് ദാരിമി നീലഗിരി, അഹ്മദ് ഉഖൈല്‍, ഹസന്‍ ആലംകോട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."