HOME
DETAILS
MAL
വൈദ്യുതിയേക്കാള്‍ ഷോക്കേല്‍ക്കുന്ന കാര്യങ്ങള്‍ സിനിമയിലുണ്ടെന്ന് വിനയന്
backup
November 06 2017 | 01:11 AM
കൊച്ചി: വൈദ്യുതി വകുപ്പ് സിനിമയിലില്ലെങ്കിലും വൈദ്യുതിയേക്കാള്‍ ഷോക്കേല്‍ക്കുന്ന കാര്യങ്ങല്‍ സിനിമയിലുണ്ടെന്ന് സംവിധായകന് വിനയന്.
ഏതെങ്കിലും സംഘടനയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമേ സിനിമ ചെയ്യാന്‍ കഴിയൂ എന്ന നിബന്ധനയൊന്നുമില്ലെന്നും മനസില്‍ കലയുള്ള ഏതൊരു വ്യക്തിക്കും ചെയ്യാമെന്നും വിനയന് പറഞ്ഞു. കഴിവും ആത്മവിശ്വാസവുമുള്ളവര്‍ക്ക് മറ്റു തടസങ്ങളൊന്നുമില്ലാതെ സിനിമ ചെയ്യാനായി സാംസ്കാരിക വകുപ്പും സര്‍ക്കാരും അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്യുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യെന്ന ചിത്രത്തിന്റെ പൂജാവേളയിലായിരുന്നു വിനയന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."