HOME
DETAILS
MAL
പാക് ആക്രമണം ചെറുക്കാന്‍ ഗുജറാത്തില്‍ വ്യോമതാളവം
backup
November 06 2017 | 09:11 AM
അഹമ്മദാബാദ്: പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഗുജറാത്തിലെ തന്ത്രപ്രധാനമായ മേഖലയില്‍ പുതിയ വ്യോമതാവളം വരുന്നു. രണ്ട് മാസത്തിനുള്ളില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ബനസ്‌കന്ത ജില്ലയിലെ ദീസയിലാണ് പദ്ധതി. പാക് ആക്രമണം ചെറുക്കുന്നതിനാണ് വ്യോമതാവളം നിര്‍മ്മിക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വര്‍ഷങ്ങളായി ഫയലിലായിരുന്ന പദ്ധതിയായിരുന്നു ദീസയിലെ വ്യോമതാവളം. നിര്‍മലാ സീതാരാമന്‍ പ്രതിരോധ വകുപ്പ് ഏറ്റെടുത്തതോടെ പദ്ധതി വീണ്ടും പരിഗണിക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."