മലയാള ഭാഷ ജീവിക്കണം
കേരളപ്പിറവി ദിനം ആധുനിക രീതിയില്‍ തന്നെ ആഘോഷിച്ചു. പക്ഷേ, മലയാള ഭാഷ ഇപ്പോഴും പഴമയില്‍ തന്നെ. പാരമ്പര്യവും പൈതൃകവും കണക്കിലെടുത്ത് മലയാളത്തിന് ശ്രേഷ്ഠഭാഷ പദവിയൊക്കെ ലഭിച്ചുവെങ്കിലും നാലക്ഷരം ഇഗ്ലീഷ് സംസാരിച്ചാല്‍ എല്ലാം തികഞ്ഞെന്ന മിഥ്യാധാരണയിലാണ് മിക്കവരും. അതിനുവേണ്ടി പെറ്റുവീഴുന്ന കുഞ്ഞുങ്ങളെ പോലും ആംഗലേയ ചൂരും ചൂടും അനുഭവിച്ചു ജനിക്കണമെന്ന ഭാവനയുള്ളവരാ അധികപേരും.
മലയാളം ഭരണഭാഷയാക്കാന്‍ മുറവിളികൂട്ടുകയും അതിനുവേണ്ടി നിയമനിര്‍മാണങ്ങളൊക്കെ നടത്തിയതൊഴിച്ചാല്‍ കാര്യമായി ഇംഗ്ലീഷ് ഭാഷയില്‍ അഭിമാനം കൊള്ളുന്നവരാണധികവും.
ആറു മലയാളിക്കു നൂറു മലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല
എന്ന കവിയുടെ വാക്കുകള്‍ യാഥാര്‍ഥ്യമാവുന്നു. കംപ്യൂട്ടര്‍ ഗെയിമിലും മൊബൈലിലും കുത്തിയിരിക്കുന്ന കൊച്ചുമക്കളോടു പ്രായമായവര്‍ മലയാളത്തിലെന്തെങ്കിലും ചോദിച്ചാല്‍ മലയാളമറിയില്ലയെന്നുകൂടി ഇംഗ്ലീഷില്‍ പറയുന്നവരാണ്. മാതൃഭാഷയെ അവഗണിച്ച് മറ്റ് ഭാഷകളിലേക്ക് ചേക്കേറുന്നത് പെറ്റമ്മയെ ചിറ്റമ്മയെന്ന് ഭാവിക്കുന്നവരാണ്. ഓരോ ഭാഷകള്‍ക്കൂം അതിന്റേതായ പരമ പ്രാധാന്യമുണ്ടെങ്കിലും കവിയുടെ വാക്കുകള്‍ ഗൃഹാതുരത്വം ഓര്‍മിപ്പിക്കുന്നതാണ്.
'മറ്റുള്ള ഭാഷകള്‍കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍'
മലയാളികള്‍ മലയാള ഭാഷയില്‍ അഭിമാനിക്കുന്നവരാകണം. അതിന് ഭരണപരമായ സപ്പോര്‍ട്ടും നേടണം. എങ്കിലേ മലയാള ഭാഷക്കു ജീവിക്കാനാവൂ.കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ 'അമ്പത്താറക്ഷരമല്ലെന്‍ മലയാളം
അമ്പത്തൊന്നക്ഷരവുമല്ലെന്‍ മലയാളം
അമ്മ എന്നൊരക്ഷരമാണ്
മണ്ണ് എന്ന ഒരക്ഷരമാണെന്റെ മലയാളം'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."