HOME
DETAILS

ശശികലയുമായി ബന്ധപ്പെട്ടവരുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

  
backup
November 09 2017 | 02:11 AM

national09-11-17tax-raids-on-jaya-tv

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഓഫീസുകളിലും വ്യാപക റെയ്ഡ്. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്.

ശശികലയുടെ സഹോദര പുത്രി കൃഷ്ണപ്രിയയുടെ ചെന്നൈയിലെ വീട്, ശശികലയുടെ മണ്ണാര്‍ഗുഡിയിലെ വീട്, സഹോദരന്‍ ദിവാകരന്റെ സഹായി വിനായകന്റെ തിരുവാരൂരിലെ വീട്, ബംഗളൂരുവില്‍ ശശികല പക്ഷത്തെ നേതാവ് പുകഴേന്തിയുടെവീട് തുടങ്ങി 12 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നത്. ജയ ടി.വി, ജാസ് സിനിമാസ്, നമതു എം.ജി.ആര്‍ തുടങ്ങിയവയുടെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.

എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസിലാണ് പരിശോധന നടത്തുന്നത്. പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് റെയ്ഡ് എന്ന് അധികൃതര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയാ ടിവി ഇപ്പോള്‍ നിയന്ത്രിക്കുന്നത് വി.കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ഐ.എ.ഡി.എംകെയുടെ രണ്ട് വിഭാഗങ്ങള്‍ ലയിച്ചതോടെ ചാനലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തിയിരുന്നെങ്കിലും ശശികലയുടെ നിയന്ത്രണത്തില്‍ നിന്നും പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago