സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍
ന്യൂഡല്‍ഹി: മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഔദ്യോഗിക ഹരജി വൈകാതെ മലേഷ്യയ്ക്ക് കൈമാറുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാര്‍ പറഞ്ഞു.
സാമ്പത്തിക ക്രമക്കേട്, തീവ്രവാദത്തിന് സഹായം തുടങ്ങിയ കേസുകളാണ് എന്‍.ഐ.എ സാക്കിര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം നേരിടുന്ന ഘട്ടത്തില്‍ ദുബായിലേക്കു പോയ സാക്കിര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലാണെന്നാണ് വിവരം. അഞ്ചു വര്‍ഷം മുന്‍പ് സാക്കിര്‍ നായിക്ക് മലേഷ്യയുടെ സ്ഥിരതാമസാനുമതി നേടിയതാണ് റിപ്പോര്‍ട്ടുകള്‍.
സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തതിനു പിന്നാലെ അദ്ദേഹത്തിന്റെ സ്ഥാപനമായ ഐ.ആര്.എഫിനും പീസ് ടി.വി ചാനലിനും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."