കഞ്ചാവ് ചെടികളുമായി ബംഗാള്‍ സ്വദേശി പിടിയില്‍
കൊല്ലം: ഓണത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ സംഘവും കൊല്ലം എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ റെയ്ഡില്‍ മൂന്നു കഞ്ചാവ് ചെടികളും നൂറോളം കഞ്ചാവ് ചെടികള്‍ മുളപ്പിക്കുന്നതിനുള്ള വിത്തുകളും 50 കഞ്ചാവ് പൊതികളും പുകയില ഉല്‍പന്നങ്ങളും പിടികൂടി. കൊല്ലം പള്ളിമുക്ക് ചകിരിക്കട ഒട്ടത്തില്‍ കൊച്ചുമണ്ടക്കാട് ക്ഷേത്രത്തിന് സമീപത്തുനിന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിപ്ലാര്‍ ബര്‍മന്‍(23) ആണ് പിടിയിലായത്. പുരയിടത്തില്‍ ഒഴിഞ്ഞ സ്ഥലത്താണ് തൈകള്‍ പ്രത്യേകമായി തടമെടുത്ത് കൃഷി ചെയ്തിരുന്നത്. കൂടുതല്‍ തൈകള്‍ നടുന്നതിനുള്ള തടങ്ങളും തയാറാക്കിയിരുന്നു.
ബംഗാളില്‍നിന്നും വിത്തുകള്‍ കൊണ്ടുവന്നാണ് തൈകള്‍ മുളപ്പിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. താന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും മറ്റുള്ളവര്‍ക്ക് ഉപയോഗശേഷമുള്ള കഞ്ചാവ് വില്‍ക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു.
റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. രാജേഷിനൊപ്പം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജെ.പി ആന്‍ഡ്രൂസ്, വിജയന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്‌കോ, പ്രിവന്റീവ് ഓഫിസര്‍ നിഷാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, മിനേഷ്യസ്, ദിലീപ് പങ്കെടുത്തു.
കഞ്ചാവുമായി യുവാവ് പിടിയില്‍
കൊല്ലം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പനക്കായി കൊണ്ടുവന്ന 39 പൊതി കഞ്ചാവുമായി ഒരു യുവാവിനെ സിറ്റി പൊലിസ് കമ്മിഷനര്‍ സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള നാര്‍ക്കോട്ടിങ് സ്‌ക്വാഡ് പിടികൂടി. കൊല്ലം മുഖത്തല ഷീല ഭവനില്‍ സുഭാഷ് (39)ആണ് പിടിയിലായത്. സേഫ് കൊല്ലം പദ്ധതി ഭാഗമായുള്ള പരിശോധനക്കിടയില്‍ കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. ജില്ലാ ആശുപത്രിയുടെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രമാക്കി മയക്കുമരുന്നു വില്‍പന നടക്കുണ്ടന്ന് കമ്മിഷനര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന ഷാഡോ പൊലിസ് വലയിലാക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.
സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി റെക്‌സ് ബോബി അര്‍വിന്‍, കൊല്ലം എ.സി.പി ജോര്‍ജ് കോശി, ഈസ്റ്റ് സി.ഐ മഞ്ചുലാല്‍, ഈസ്റ്റ് എസ്.ഐ എസ്.ജയകൃഷ്ണന്‍, എസ്.ഐ പ്രകാശന്‍, ഷാഡോ പൊലിസ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."