സമയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി പൈലറ്റ് ജോലിയ്ക്ക് എത്തിയില്ല
ജെയ്പൂര്‍: തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി ജെയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള അലയന്‍സ് എയര്‍ വിമാനത്തിന്റെ പൈലറ്റ് ജോലിക്ക് ഹാജരാകാന്‍ വിസമ്മതിച്ചു.
ഇതേ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന 40 യാത്രക്കാരില്‍ ചിലരെ റോഡ് മാര്‍ഗവും മറ്റു ചിലരെ ഇന്നലെ മറ്റൊരു വിമാനത്തിലുമാണ് ഡല്‍ഹിയില്‍ എത്തിച്ചത്.
സുരക്ഷാ കാരണം പറഞ്ഞ് അധിക ജോലി ഏറ്റെടുക്കാന്‍ പൈലറ്റ് തയാറാകാതിരുന്നതാണ് വിമാനത്തിന്റെ യാത്ര തടസപ്പെട്ടതെന്ന് ജെയ്പൂര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ എന്നാണ് പൈലറ്റ് വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ നിന്ന് വൈകി പുറപ്പെട്ട വിമാനം ജെയ്പൂരിലെത്തിയത് ഇന്നലെ പുലര്‍ച്ചെ 1.30നായിരുന്നു. തുടര്‍ന്ന് ഈ വിമാനം ജെയ്പൂരില്‍ നിന്ന് വീണ്ടും ഡല്‍ഹിയിലേക്ക് പോകേണ്ടതായിരുന്നുവെങ്കിലും ഡ്യൂട്ടി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് ജോലിയില്‍ പ്രവേശിക്കാന്‍ തയാറായില്ല. ഇതാണ് യാത്രക്കാരില്‍ ചിലരെ റോഡ് മാര്‍ഗവും മറ്റു ചിലരെ ഇന്നലെ രാവിലെ മറ്റൊരു വിമാനത്തിലും കൊണ്ടുപോകേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യാ സ്റ്റേഷന് ഓഫിസില്‍ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."