രാഷ്ട്രപതിയുടെ മകള്‍ക്ക് ഫെയ്സ്ബുക്കിലൂടെ അശ്ലീല സന്ദേശം
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിസ്ത മുഖര്ജിക്കുനേരെ ഫെയ്സ്ബുക്കില്‍ യുവാവിെന്റ അശ്ലീല സന്ദേശം.
ഇതുസംബന്ധിച്ച് ശര്‍മിസ്ത ഡല്‍ഹി സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെയാണ് സന്ദേശമയച്ചതെന്നും സന്ദേശമയച്ചയാള്‍ പശ്ചിമ ബംഗാള്‍ ഹൂഗ്ലിയിലെ നൗഹതി സ്വദേശിയാണെന്നുമാണ് റിപ്പോര്‍ട്ട്.
സന്ദേശം അയച്ചയാളെ തനിക്ക് അറിയില്ല. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ലൈംഗിക ചുവയുള്ള അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. പാര്ത്ഥമണ്ഡല് എന്ന പേരിലാണ് സന്ദേശങ്ങള്‍ വന്നത്.
ആദ്യം ഇത് കാര്യമാക്കിയെടുത്തില്ല. ബ്ലോക്ക് ചെയ്ത് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ നിശബ്ദത പാലിക്കുന്നത് അയാള്‍ക്ക് മറ്റ് ഇരകളെ കണ്ടെത്താന്‍ പ്രചോദനമാകുമെന്ന് തോന്നി. ഇത്തരം ആളുകളെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. അയാള്‍ അപമാനിക്കപ്പെടുകയും വേണമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറ്റവാളിയെന്നു സംശയിക്കുന്ന പര്താ മണ്ഡല് എന്നയാളിെന്റ ഫേസ്ബുക് പ്രൊഫൈല്‍ ചിത്രവും അയാളുടെ സന്ദേശവും അന്‍പത് വയസുകാരിയായ ശര്‍മിത സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."