ആശുപത്രി മാലിന്യം തലവേദനയാവില്ല
കണ്ണൂര്‍: ആശുപത്രി മാലിന്യത്തില്‍ നിന്നു രക്ഷനേടാന്‍ മാര്‍ഗവുമായി കൂടാളി എച്ച്.എസ്.എസിലെ ശ്രീനന്ദും ഐശ്വര്യയും. പ്ലസന്റ് അനെയ്‌റോബിക് ബയോറിയാക്ടര്‍ എന്ന സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തില്‍ നിലവിലുണ്ടെങ്കിലും ചെലവുകുറഞ്ഞ മാതൃകയയാണ് ഇവരുടെ കണ്ടുപിടുത്തം. മൂന്ന് ചേമ്പറുകളാണ് മാതൃകയിലുള്ളത്. ഒന്നാം ചേമ്പറിലെ മാലിന്യം ജീര്‍ണിക്കുന്നതിനായി തൈര്‌തെളി ലായനിയുമായി പ്രതിപ്രവര്‍ത്തിക്കും. നാല് ദിവസത്തിനുശേഷം വാല്‍വ് തുറന്ന് രണ്ടാമത്തെ ചേമ്പറിലേക്ക് മാറ്റും. കൂടുതല്‍ ജീര്‍ണിക്കുന്നതിനായി അനൈറോബിക് ബാക്ടീരിയകളുള്ള ചാണകതെളിയാണ് നിറക്കുക. പ്രതിപ്രവര്‍ത്തനശേഷമുണ്ടാകുന്ന പദാര്‍ഥത്തില്‍ മീഥേനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും അടങ്ങിയിരിക്കും. ഇത് ബയോഗ്യാസായി ഉപയോഗിക്കാം. ബാക്കിയുള്ളവ മൂന്നാം ചേമ്പറിലേക്ക് കടത്തിവിടും. താഴ്ഭാഗത്ത് അടിഞ്ഞുകൂടുന്ന കട്ടിയുള്ള പദാര്‍ഥം ഉണക്കിയെടുത്ത് വളമായി ഉപയോഗിക്കാം. കേക്ക് ഫെര്‍ട്ടിലൈസര്‍ എന്നാണ് വളത്തിന് നല്‍കിയിരിക്കുന്ന പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."