റയാന്‍ സ്‌കൂളിലെ കൊലപാതകം: കൃത്രിമ തെളിവുകള്‍ നിര്‍മിച്ചതിന് നാലു പൊലിസുകാര്‍ക്കെതിരെ അന്വേഷണം
ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ പ്രഥ്യുമന്‍ താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പൊലിസുകാര്‍ക്കെതിരെ അന്വേഷണം. സ്‌കൂള്‍ ബസ് ജീവനക്കാരനായ അശോക് കുമാറിനെതിരെ കൃത്രിമ തെളിവുകള്‍ നിര്‍മിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം.
കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ കൊലപ്പെടുത്തിയെന്നായിരുന്നു അശോക് കുമാറിനെതിരായ ആരോപണം. കുറ്റംസമ്മതിപ്പിക്കാന്‍ പൊലിസ് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന അശോക് കുമാര്‍ പറഞ്ഞിരുന്നു. മയക്കുമരുന്ന് നല്‍കിയാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയതെന്നും ആരോപണമുണ്ട്.
പ്രഥ്യുമന്റെ രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. അശോക് കുമാറിനെ പ്രതിയാക്കാനായ തെളിവുകള്‍ നിര്‍മിക്കപ്പെട്ടതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സി.ബി.ഐ നേരത്തെ വെളിപെടുത്തിയിരുന്നു. സി.ബി.ഐ അതേ സ്‌കൂളിലെ തന്നെ സീനിയര്‍ വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥി പിതാവിന്റെയും സ്വതന്ത്ര സാക്ഷിയുടേയും മുന്നില്‍ കുറ്റസമ്മതം നടത്തിയതായി സി.ബി.ഐ ജുവനൈല്‍ കോടതിയേയും അറിയിച്ചിരുന്നു. പരീക്ഷയും പി.ടി.എ യോഗവും മാറ്റാന്‍ വേണ്ടിയായിരുന്നു കൊലപാതകം.
In Pradyuman Thakur Killing, 4 Cops Being Investigated For Fudging Evidence
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."