1986 ല്‍ പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ ജലപാത യാഥാര്‍ഥ്യമായി!
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ജലപാതയില്‍ പരീക്ഷണ ഓട്ടം തുടങ്ങി. മാരുതിയുടെ 200 പുതിയ കാറുകളും 1,000 ടണ്‍ കെട്ടിട നിര്‍മാണ വസ്തുക്കളുമാണ് വാരണാസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് ഈ പാതവഴി ഇന്ന് നീക്കം ചെയ്തത്.
എന്‍.ഡബ്ല്യൂ-1 എന്നറിയപ്പെടുന്ന ഹാല്‍ദിയ- അലഹബാദ് ജലപാതയ്ക്ക് പദ്ധതിയിടുന്നത് 1986 ഒക്ടോബറിലാണ്. അതിനുശേഷം മാറിവന്ന സര്‍ക്കാരുകള്‍ ഗൗനിക്കാത്ത പദ്ധതി ഇപ്പോഴാണ് യാഥാര്‍ഥ്യമായത്. 2013 നവംബറില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഫറാക്കയിലേക്ക് ഈ പാതയിലൂടെ കല്‍ക്കരി നീക്കം ചെയ്തിരുന്നെങ്കിലും അതു തുടരാനായില്ല.
വാണിജ്യാവശ്യങ്ങള്‍ക്കായി ജലപാത ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടുവര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജല്‍ മാര്‍ഗ് വികാസ് സ്‌കീം പ്രകാരമാണ് പദ്ധതിയുടെ നിര്‍വഹണം.
തീര്‍ഥാടകരെ കൂടി ലക്ഷ്യമിട്ടാണ് പാത തുടങ്ങിയിരിക്കുന്നത്. ഗംഗാ നദിയിലൂടെയുള്ള യാത്രക്കായി വിശ്വാസികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."