HOME
DETAILS

കുണ്ടൂര്‍ പി.എം.എസ്.ടി കോളജില്‍ വിദ്യാര്‍ഥി സംഘട്ടനം

  
backup
November 14 2017 | 06:11 AM

%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3


തിരൂരങ്ങാടി: കുണ്ടൂര്‍ പി.എം.എസ്.ടി കോളജില്‍ ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്ക്.
ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ പൂക്കിപ്പറമ്പ് പി.വൈ. സാലിഹ്(20), ചെമ്മാട് പി. നിയാസ് (20), താനൂര്‍ പൂഞ്ഞോളി ശരത് ലാല്‍ (20), ചെമ്മാട് സി.കെ നഗര്‍ വി.കെ ഫസല്‍ (20), വേങ്ങര എന്‍.ബഷീര്‍ (20), ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കുണ്ടൂര്‍ അത്താണി സ്വദേശികളായ വളപ്പില്‍ നിസാമുദ്ധീന്‍ (19), മച്ചിഞ്ചേരി ഫക്‌റുദ്ധീന്‍ റാസി(19), കോട്ടയ്ക്കല്‍ പി.വി സച്ചിന്‍ (19), കൊടക്കല്ലിങ്ങല്‍ നെച്ചിക്കാടന്‍ അംജത്അലി (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അംജത്അലിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3.30നാണ് സംഭവം.
കോളജ് ക്യാംപസില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് രണ്ട് ദിവസം മുന്‍പ് മുന്നൂറ് വിദ്യാര്‍ഥികളുടെ ഒപ്പുശേഖരണം നടത്തി സീനിയര്‍ വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ മെമ്മോറാണ്ടം സംബന്ധിച്ച വിഷയമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ മെമ്മോറാണ്ടം പരസ്യമായി കീറിക്കളഞ്ഞതായി സീനിയര്‍ വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.അറിയാതെ കീറിയതാണെന്നും പകരം മറ്റൊന്ന് തയാറാക്കിത്തരാമെന്ന് പറഞ്ഞെങ്കിലും അവസരം നല്‍കാതെ സ്റ്റഡി ലീവില്‍ പോയ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്യാംപസിലെത്തി ആക്രമിക്കുകയുമായിരുന്നുവെന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago