ചികിത്സാസഹായം തേടുന്നു
സുല്‍ത്താന്‍ ബത്തേരി: ബ്ലഡ്ക്യാന്‍സര്‍ രോഗി ചികിത്സാധനസഹായം തേടുന്നു. പഴുപ്പത്തൂര്‍ മന്തംകൊല്ലി ചരല്‍പ്പറമ്പില്‍ ശശിയെന്ന 42കാരനാണ് ഉദാരമതികളുടെ സഹായം തേടുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ശശിക്ക് ഒരു മാസം മരുന്നിനായി 6000 രൂപവേണം.
കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന ശശി ഇപ്പോള്‍ ബ്ലഡ്ക്യാന്‍സര്‍ കാരണം ചികിത്സയ്ക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഒരു മാസത്തെ ചികിത്സാ ചിലവ് തന്നെ 6000 രൂപവരും. ഇതിനുപുറമെ വീട്ടുചിലവും. നിലവില്‍ പ്രദേശവാസികളുടെ സഹായത്താലാണ് ചികിത്സയും മറ്റു ചിലവുകളും കഴിഞ്ഞുപോകുന്നത്.
ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് ശശിയുടെ ചികിത്സക്കായി ചികിത്സാ ധനസാഹയ കമ്മിറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ച് വരികയാണ്.
ഡിവിഷന്‍ മെമ്പര്‍ ശോഭനാ ജനാര്‍ദനന്‍ ചെയര്‍മാനായും തോമസ്ബാബു കണ്‍വീനറായുമുള്ള സഹായകമ്മിറ്റിയുടെ ബത്തേരി യൂനിയന്‍ ബാങ്കില്‍ 507702010023301 എന്ന് നമ്പറില്‍ ഒരു അക്കൗണ്ട് പ്രവര്‍ത്തനം ആരംഭിച്ചതായും ഉദാരമതികള്‍ ഇതിലേക്ക് സാമ്പത്തിക സഹായം ചെയ്യണമെന്നും കമ്മിറ്റ ഭാരവാഹികളായ ശോഭന ജനാര്‍ദനന്‍, തോമസ് ബാബു, കെ.പി സുശീല, മോഹന്‍ദാസ് എന്നിവര്‍ അഭ്യര്‍ഥിച്ചു. യു.ബി.ഐ.എന്‍.ഒ 550779 എന്നതാണ് ഐ.എഫ്.സി.ഇ കോഡ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."