മലപ്പുറം സ്ഫോടനക്കേസ് മാപ്പുസാക്ഷിയാകാന്‍ അനുമതിതേടി അഞ്ചാം പ്രതി
മഞ്ചേരി: മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിലെ അഞ്ചാം പ്രതി മാപ്പുസാക്ഷിയാകാന്‍ കോടതിയുടെ അനുമതി തേടി . ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് അഞ്ചാം പ്രതി മുഹമ്മദ് അയ്യൂബ് തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ടു ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
തുടര്‍ന്നു പ്രതിയുടെ മൊഴി രേഖപ്പെടുത്താന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സെഷന്‍സ് ജില്ലാ കോടതി ചുമതലപ്പെടുത്തി. വിശ്വനാഥ്നഗര് സാംസണ് കരീംരാജ, നെല്‍പേട്ട കൃഷ്ണ പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍, മാരോട്ട് സ്ട്രീറ്റ് ശംസുദ്ദീന്‍ എന്ന കുറുവ ശംസ്, മധുരൈ ശിവകാമി സ്ട്രീറ്റ് അബൂബക്കര്‍, മധുരൈ ഈസ്റ്റ് വേളിസ്ട്രീറ്റ് ഖാഇദേമില്ലത്ത് നഗര്‍ അബ്ദുര്റഹിമാന് തുടങ്ങിയ പ്രതികളെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് അയ്യൂബിന്റെ കേസിന്റെ തുടര്‍നടപടികള്‍ അടുത്തമാസം 12ലേക്കു മാറ്റിവച്ചു. ഇയാളെ വിയ്യൂര്‍ ജയിലിലേക്കു മാറ്റി.
2016 നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു മലപ്പുറത്തെ സ്ഫോടനം. കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ടാക്സി കാറിനടിയില്‍ പ്രഷര്‍ കുക്കര്‍ ബോംബ് ഘടിപ്പിച്ചായിരുന്നു സ്ഫോടനം നടത്തിയത്.
നവംബര്‍ 28നാണ് തെലങ്കാന പൊലിസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സി പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."