പാര്‍ട്ടിയെ മന്ത്രിമാര്‍ നിയന്ത്രിച്ചാല്‍ ഇങ്ങനെയാകും: കാനം
തിരുവനന്തപുരം: പാര്‍ട്ടിയെ നയിക്കാനും നിയന്ത്രിക്കാനും മന്ത്രിമാര്‍ തുടങ്ങിയാല്‍ ഇങ്ങനെ പലതും സംഭവിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിക്കെതിരേ ഹൈക്കോടതിയില്‍നിന്നുണ്ടായ പരാമര്‍ശത്തെയും ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കാത്തതിനെയും കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടികളാണ് സാധാരണ ഗതിയില്‍ മന്ത്രിമാരെ നയിക്കേണ്ടത്. തോമസ് ചാണ്ടി ചെയ്തത് തെറ്റാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. വിഷയത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണ്. മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്തം ഇല്ലെന്ന പരാമര്‍ശം ഗൗരവമേറിയതെന്നും കാനം വ്യക്തമാക്കി.
വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുന്നണി മര്യാദയുടെ ഭാഗമായി മറ്റൊരു പാര്‍ട്ടിയെക്കുറിച്ചു പരസ്യമായി പുറത്തുപറയാന്‍ തയാറല്ല. ഞങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ അതുന്നയിച്ചിട്ടുണ്ട്. തോമസ് ചാണ്ടി പലതും പറയുന്നുണ്ട്. അതിന്റെ ഫലമാണ് ഹൈക്കോടതിയില്‍നിന്നു കേട്ടതെല്ലാം എന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."