പ്രമേഹദിനം; കൂട്ടനടത്തം സംഘടിപ്പിച്ചു
പെരിന്തല്‍മണ്ണ: ലോക പ്രമേഹദിനത്തില്‍ പെരിന്തല്‍മണ്ണ ജില്ലാശുപത്രിയുടെയും പെരിന്തല്‍മണ്ണ ഡയബറ്റിക് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ടൗണ്‍ ജങ്ഷനില്‍ നിന്നു ആരംഭിച്ച് ജില്ലാശുപത്രി പരിസരത്ത് സമാപിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ ക്ലബ് പ്രവര്‍ത്തകര്‍,സ്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, സായി സ്നേഹതീരം സ്ഥാപനഭാരവാഹികള്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു. സംഗമം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ നിഷി അനില്‍രാജ് അധ്യക്ഷയായി. മാരത്തോണ്‍ വിജയി പള്ളിയാല്‍തൊടി മുഹമ്മദിന് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് ഉമ്മര്‍ അറക്കല്‍ ഉപഹാരം നല്കി ആദരിച്ചു.
ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍, ഡോ. വി.യു സീതി, ഡോ.മുഹമ്മദലി, നഗരസഭാ കൗണ്‍സിലര്‍മാരായ പത്തത്ത് ആരിഫ്, തെക്കത്ത് ഉസ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."