ഗ്രാമോദയ ചികിത്സാ പദ്ധതി
ആലത്തൂര്‍: ഗ്രാമോദയ ഭവന്റെ ഗ്രാമോദയ ചികിത്സാ പദ്ധതിയുടെ നിര്‍ദ്ദനരായ കാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാധനസഹായം വിതരണം ചെയ്തു. രണ്ടാം ഘട്ട ധനസഹായ വിതരണത്തിന്റെ ഭാഗമായിട്ടാണിത്. എം.എല്‍.എ കെ.ഡി പ്രസനന്‍ ഉദ്ഘാടനം ചെയ്തു. തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷനായി. ആലത്തൂര്‍ സി.ഐ കെ.എ എലിസബത്ത്, മാലി മാധവന്‍, ആര്‍. ഉണ്ണികൃഷ്ണന്‍, ഇന്ദിര, മുഹമ്മദ് ഷിഹാബ്, കെ.ആര്‍ ആറുമഖന്‍, രാജേഷ് സംസാരിച്ചു.
തെറ്റായ ജീവിത ശൈലികളും സാഹചര്യങ്ങളും നിമിത്തം കാന്‍സര്‍ ബാധ മൂലം 76 ലക്ഷത്തോളം മരണം സംഭവിക്കുന്നു. 2030 ആകുമ്പോഴേക്കും കാന്‍സര്‍ മരണങ്ങള്‍ 80 ശതമാനം വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.
ഇതിന്റെ ഭാഗമായാണ് കാന്‍സര്‍ മുക്ത കേരളം പദ്ധതി ഗ്രാമോദയ ഭവന്‍ നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 20 രോഗികള്‍ക്കും രണ്ടാം ഘട്ടത്തില്‍ 50 നിര്‍ധനരായ രോഗികള്‍ക്കും ധനസഹായം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."