HOME
DETAILS
MAL
നിയമലംഘനം വേണ്ട: യൂട്യൂബിനോട് കോടതി
backup
August 14 2016 | 19:08 PM
മുംബൈ: നിയമംലംഘിക്കുന്ന വീഡിയോകള്‍ പാടില്ലെന്നു യൂട്യൂബിനോട് ഡല്‍ഹി ഹൈക്കോടതി. ടാറ്റാ സ്കൈ നല്കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. നിയമലംഘനം നടത്തുന്ന വീഡിയോകള്‍ വേണ്ടെന്നു യൂട്യൂബിനോട് ആവശ്യപ്പെട്ട കോടതി, ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. മേലില്‍ അക്കാര്യം ശ്രദ്ധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെറ്റ് ടോപ് ബോക്സിന്റെ രഹസ്യകോഡ് തകര്‍ത്ത് ഉപയോഗിക്കുന്നതെങ്ങനെ എന്നു കാണിയ്ക്കുന്ന വീഡിയോ നീക്കം ചെയ്യുന്നതിനു വേണ്ടിയാണ് ടാറ്റാ സ്കൈ കോടതിയെ സമീപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."