HOME
DETAILS
MAL
ശബരിമലയില്‍ സ്ത്രീ പ്രവേശം: നിലപാടില്‍ ഉറച്ച് ദേവസ്വം ബോര്‍ഡ്
backup
August 14 2016 | 19:08 PM
കോട്ടയം:ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരായ നിലപാടില്‍ ദേവസ്വം ബോര്‍ഡ് ഉറച്ചു നില്‍ക്കുമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. പത്തിനും അന്പതിനും ഇടയിലുളള സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കില്ലെന്നത് എഴുനൂറു വര്‍ഷമായി തുടരുന്ന ആചാരാനുഷ്ഠാനത്തിന്റെ ഭാഗമാണ്.
മതപരമായ കാര്യങ്ങളില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും പ്രയാര്‍ പറഞ്ഞു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നത് സംബന്ധിച്ച കേസില്‍ ബോര്‍ഡ് ശക്തമായ വാദമുഖങ്ങള്‍ നിരത്തും. നവംബര്‍ ഏഴിനാണ് കേസ് ഇനി പരിഗണിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ബോര്‍ഡിന്റെയും ശബരിമലയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."