കേന്ദ്രം ഗതാഗത മേഖലയെയും കുത്തകവല്‍ക്കരിക്കുന്നു: എ.കെ പത്മനാഭന്
തിരുവനന്തപുരം: മറ്റെല്ലാ മേഖലകളെയും പോലെ റോഡ് ഗതാഗതമേഖലയിലും കേന്ദ്രസര്‍ക്കാര്‍ കുത്തകവല്‍ക്കരണം പൂര്ണമാക്കുകയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.കെ.പത്മനാഭന്. കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡ് ഗതാഗത കുത്തകവല്‍ക്കരണത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് റോഡ് ഗതാഗതസുരക്ഷാ നിയമം കൊണ്ടുവന്നത്. മോട്ടോര്‍ തൊഴിലാളികളും തൊഴിലുടമകളും നടത്തിയ ചെറുത്തുനില്‍പ്പും രാജ്യവ്യാപകമായുയര്‍ന്ന എതിര്‍പ്പും മൂലം ബില്‍ പിന്‍വലിച്ചു. എന്നാല്‍ ഇപ്പോള്‍ അതിലും മാരകമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹനനിയമ ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. മുഴുവന്‍ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിയമഭേദഗതിക്കെതിരേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പത്മനാഭന് അഭ്യര്‍ഥിച്ചു.
എം.കെ.വിജയന് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെ.കെ.ദിവാകരന് ആമുഖപ്രഭാഷണം നടത്തി. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ പി.നന്ദകുമാര്‍, വി.ആര്.പ്രതാപന്, കെ.സി.ജയപാലന്, ആര്.സജിത്, കെ.ചന്ദ്രശേഖരപിള്ള, മനോജ് ഗോപി, തോമസ് ജോസഫ്, സി.കെ.ഹരികൃഷ്ണന്, അഡ്വ.റഹ്മത്തുള്ള, മനോജ് പെരുമ്പള്ളി, എ.എസ്.ജയന്, സലിം ബാബു, കവടിയാര്‍ ധര്മന്, ആര്.ഗോപാലകൃഷ്ണന് നായര്‍, നാലാഞ്ചിറ ഹരി, തൊഴിലുടമാസംഘം നേതാക്കളായ ലോറന്‍സ് ബാബു, വി.ജെ.സെബാസ്റ്റ്യന്‍, ടി.ഗോപിനാഥന്, കെ.കെ.ഹംസ, എന്‍.എച്ച്. കാജാ ഹുസൈന്, ജോസ് കുഴുപ്പില്‍, കെ.വി.ഗോപകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."