പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
കൊല്ലം: പി.എസ്.സി പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് മൊബൈലിലൂടെ ഉത്തരങ്ങള്‍ പറഞ്ഞുനല്‍കി വിവാദമായ കേസിലെ പ്രതി ദുരൂഹസാഹചര്യത്തില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍.
മയ്യനാട് കാരിക്കുഴി ഉത്രാടം വീട്ടില്‍ പ്രകാശ് ലാല്‍ (മൊബൈല്‍ പ്രകാശ്, 59)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മയ്യനാടിനും കൂട്ടിക്കടയ്ക്കും മധ്യേ കലറാക്കോട് കലുങ്കിനടുത്താണു മൃതദേഹം കണ്ടെത്തിയത്.
സംഭവമറിഞ്ഞ് ഇരവിപുരം പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹത്തില്‍ ട്രെയിന്‍ കയറിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
പ്രകാശ് ലാല്‍ ട്രെയിനു മുന്നില്‍ ചാടിയതാണോ അല്ലങ്കില്‍ ആരെങ്കിലും ഇയാളെ കൊന്നതിനുശേഷം റെയില്‍വേ ട്രാക്കില്‍ തള്ളിയതാണോയെന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുള്ള നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."