HOME
DETAILS

റയാന്‍ കൊലപാതകം: സി.ബി.ഐയോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

  
backup
November 17 2017 | 10:11 AM

ryan-murder-high-court-asks-cbi-to-submit-probe-report

ചണ്ഡിഗഡ്: ഗുരുഗ്രാം റയാന്‍ സ്‌കൂള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടേതാണ് ഉത്തരവ്.ഉത്തരവ് പ്രകാരം സി.ബി.ഐ അന്വേഷണ പുരോഗതിയും ദിനംപ്രതിയുള്ള റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

റയാന്‍ സ്‌കൂള്‍ അധികൃതരും കൊല്ലപ്പെട്ട പ്രദ്യുത്മന്റെ മാതാപിതാക്കളും നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

കൊലപാതകക്കേസില്‍ നേരത്തെ പൊലിസ് പിടികൂടിയ ബസ് ജീവനക്കാരനെ ഒഴിവാക്കി ഇതേ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂളിലെ പരീക്ഷയും അധ്യാപക രക്ഷാകര്‍തൃ (പി.ടി.എ) യോഗവും മാറ്റിവയ്ക്കുന്നതിനു വേണ്ടിയാണ് കൊലനടത്തിയതെന്ന് വിദ്യാര്‍ഥി മൊഴിനല്‍കിയതായി സി.ബി.ഐ വെളിപ്പെടുത്തി.

സെപ്റ്റംബര്‍ എട്ടിനാണ് പ്രദ്യുമന്‍ താക്കൂര്‍ എന്ന വിദ്യാര്‍ഥി സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ടത്.

അതേസമയം, തന്റെ മകനെ സി.ബി.ഐ കസ്റ്റഡിയില്‍ പീഡിപ്പിക്കുന്നുണ്ടെന്നാരോപിച്ചു പ്രതിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. അവന്‍ നിരപരാധിയാണെന്നും പിതാവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ സി.ബി.ഐ നിഷേധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago