HOME
DETAILS

ഐ.എസ്.എല്‍ രണ്ടാം പോരിലും ഗോളില്ല...

  
backup
November 18 2017 | 20:11 PM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82

 

ഗുവാഹത്തി: ഗോളില്ലാതെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം അധ്യായത്തിലെ രണ്ടാം മത്സരവും അവസാനിച്ചു. രണ്ടാം ദിനത്തില്‍ അരങ്ങേറിയ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്- ജംഷഡ്പൂര്‍ എഫ്.സി പോരാട്ടവും ഗോളടിക്കാതെ പിരിഞ്ഞു. നേരത്തെ കൊച്ചിയില്‍ അരങ്ങേറിയ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും ഗോളില്ലാതെ മത്സരം അവസാനിപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിലുമായി 180 മിനുട്ടുകള്‍ അരങ്ങേറിയിട്ടും ഗോള്‍ വരള്‍ച്ച തന്നെ.
സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ പോരില്‍ നോര്‍ത്ത്ഈസ്റ്റിനായിരുന്നു മുന്‍തൂക്കം. നടാടെ ഐ.എസ്.എല്‍ കളിക്കാനിറങ്ങിയ ജംഷഡ്പൂര്‍ അവസാനത്തോടടുത്തപ്പോള്‍ പത്ത് പേരായി ചുരുങ്ങിയിട്ടും അവര്‍ നോര്‍ത്ത്ഈസ്റ്റിനെ ഗോളടിക്കാന്‍ അനുവദിക്കാതെ പ്രതിരോധിച്ചു. മത്സരത്തില്‍ 64 ശതമാനവും പന്ത് കൈവശം വച്ചത് നോര്‍ത്ത്ഈസ്റ്റായിരുന്നു. സ്റ്റീവ് കോപ്പലെന്ന കോപ്പലാശാന്റെ തന്ത്രത്തിലിറങ്ങിയ ജംഷഡ്പൂരിന് 36 ശതമാനം മാത്രമാണ് പന്ത് കൈവശം വയ്ക്കാന്‍ സാധിച്ചത്.
ഇടയ്ക്ക് ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ജംഷഡ്പൂരിന് കഴിഞ്ഞെങ്കിലും പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയാണ് അവര്‍ നിലകൊണ്ടത്. വടക്കുകിഴക്കന്‍ ടീമിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം വിഫലമാകുന്ന കാഴ്ചയായിരുന്നു. ലക്ഷ്യത്തിലേക്ക് 16ഓളം ഷോട്ടുകളാണ് വടക്കുകിഴക്കന്‍ ടീം തൊടുത്തത്. ഇതില്‍ നാലെണ്ണം തൊട്ടടുത്തെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. മറുഭാഗത്ത് പത്തോളം ഗോള്‍ ശ്രമങ്ങളാണ് ജംഷഡ്പൂര്‍ എഫ്.സി നടത്തിയത്.
നോര്‍ത്ത്ഈസ്റ്റ് 4-4-1-1 ശൈലിയില്‍ ടീമിനെ വിന്ന്യസിപ്പിച്ചപ്പോള്‍ ജംഷഡ്പൂര്‍ 4-3-3 ശൈലിയാണ് സ്വീകരിച്ചത്. മത്സരത്തിന്റെ 77ാം മിനുട്ടില്‍ ജംഷഡ്പൂര്‍ താരം ആന്ദ്രെ ബികെയാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

Kerala
  •  7 hours ago
No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  7 hours ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  7 hours ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  8 hours ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  9 hours ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  15 hours ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  16 hours ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  16 hours ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  16 hours ago