HOME
DETAILS

ജയലളിതയുടെ വസതിയിലെ റെയ്ഡ്; അണികള്‍ പ്രതിഷേധത്തില്‍ അശ്‌റഫ് വേലിക്കിലത്ത്

  
backup
November 19 2017 | 02:11 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b8%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d


കോയമ്പത്തൂര്‍: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദ നിലയത്തില്‍ ആദായനികുതി അധികൃതര്‍ നടത്തിയ മിന്നല്‍ റെയ്ഡ് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. വെള്ളിയാഴ്ച രാത്രി ഒന്‍പതിന് തുടങ്ങിയ റെയ്ഡ് ഇന്നലെ രാവിലെ ആറുവരെ നീണ്ടു.
ജയലളിതയുടെ പഴ്‌സണല്‍ സെക്രട്ടറിയായ പൂങ്കുണ്ട്‌റന്റെ ഒന്നാം നിലയിലെ മുറി തുറന്ന് ആദായനികുതി വിഭാഗം ലാപ്‌ടോപ്, കംപ്യൂട്ടര്‍, സ്റ്റോര്‍ സ്‌പെയിസുകള്‍, സി.ഡികള്‍, പെന്‍ഡ്രൈവ്, ഡയറി, നിരവധി രേഖകള്‍ എന്നിവ കണ്ടെടുത്തു. വളരെ വിലപ്പെട്ട തെളിവുകള്‍ ലഭിച്ചതായാണ് അധികൃതര്‍ നല്‍കിയ സൂചന.
വാര്‍ത്തയറിഞ്ഞ് ശശികലയുടെ സഹോദരങ്ങളായ ദിനകരന്‍, ദിവാകരന്‍, വിവേക് ജയരാമന്‍ എന്നിവരും നൂറുകണക്കിന് പ്രവര്‍ത്തകരും എത്തിയെങ്കിലും കനത്ത പൊലിസ് സംഘം ഇവരെ തടഞ്ഞു. റോഡില്‍ കുത്തിയിരുന്ന് കേന്ദ്രസര്‍ക്കാറിനും നരേന്ദ്രമോദിക്കുമെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
1996ല്‍ കരുണാനിധി സര്‍ക്കാര്‍ ജയലളിതയുടെ അഴിമതിക്കെതിരേ നടത്തിയ 'ഓപ്പറേഷന്‍ ആന്റികറപ്്ഷന്‍' നടപടിയില്‍ പോയസ് ഗാര്‍ഡനില്‍ പരിശോധന നടത്തി കോടികള്‍ വിലവരുന്ന ആഭരണങ്ങളും, വിലകൂടിയ സാരികളും, നൂറുകണക്കിന് പാദരക്ഷകളും പിടിച്ചെടുത്തിരുന്നു. 20 വര്‍ഷത്തിനുശേഷം നടക്കുന്ന രണ്ടാമത്തെ പരിശോധനയാണ് ഇപ്പോഴത്തേത്. ജയലളിതയുടെ പഴ്‌സണല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തതില്‍നിന്നും നിരവധി നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ബംഗളൂരു ജയിലില്‍ കഴിയുന്ന ശശികലയെയും ആദായനികുതി വിഭാഗം ഉടന്‍ ചോദ്യം ചെയ്യും.
ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ റെയ്ഡിന് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയുടെ പിന്തുണയുണ്ടെന്ന് ദിനകരന്‍ ആരോപിച്ചു. ജയലളിതയോട് കാണിച്ച ഈ വഞ്ചനക്കെതിരേ പ്രതിഷേധിക്കാന്‍ അണ്ണാ ഡി.എം.കെ അണികള്‍ രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago