ഇതാണോ മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ: യെച്ചൂരി
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന ഉത്തരത്തെക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണുയര്ത്തുന്നതെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി.
യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറിലെ തുകയും എന്‍.ഡി.എ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറിലെ തുകയും വ്യക്തമാക്കാനും താരതമ്യപ്പെടുത്താനും എന്തുകൊണ്ട് സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാര്‍ കുറഞ്ഞ വിലക്കാണ് വാങ്ങുന്നതെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദഹം ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സി.സി.എസ് യോഗം നടന്നുവോ എന്ന് വ്യക്തമാക്കണം. മെയ്ക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് പൊങ്ങച്ചം പറയുന്ന മോദിയാണ് ഫ്രാന്‍സില്‍ നിന്നുപം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടിരിക്കുന്നത്. ഇതാണോ മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയെന്നും യെച്ചൂരി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."