എ.ഐ.എസ്.എ പ്രവര്‍ത്തകയെ രാജ്യദ്രോഹിയാക്കിയ പാക് ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പെണ്‍കുട്ടിയെ രാജ്യദ്രോഹിയാക്കുന്ന രീതിയില്‍ ചിത്രം മോര്‍ഫ് ചെയ്ത് പോസ്റ്റിട്ട പാക് ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. പാകിസ്താന്‍ ഡിഫന്‍സ് എന്ന അക്കൗണ്ടാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. പാകിസ്താന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടല്ലെങ്കിലും രാജ്യത്തെ പ്രതിരോധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വെബ്‌സൈറ്റ് ആണ് ഇത്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എ.ഐ.എസ്.എ( ആള്‍ ഇന്ത്യ സ്‌റഅറുഡന്റ്‌സ് യൂനിയന്‍) അധ്യക്ഷയും മന:ശാസ്ത്ര വിദ്യാര്‍ഥിനിയുമായ കവാല്‍പ്രീത് കൗറിനെയാണ് മോര്‍ഫ് ചെയ്തത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നേരത്തെ കൗര്‍ പോസ്റ്റ് ചെയ്തിരുന്ന ചിത്രത്തിലാണ് മാറ്റം വരുത്തിയത്.
ഞാന്‍ ഇന്ത്യക്കാരിയാണെന്നും എന്നാല്‍ കൊളോണിയലിസം നിലനില്‍ക്കുന്ന ഇന്ത്യയെ വെറുക്കുന്നു എന്നെഴുതിയ നോട്ടിസുമായി നില്‍ക്കുന്ന കൗറന്റെ ചിത്രമാണ് പാക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും 2017 ജൂണില്‍ കൗര്‍ ഇട്ട് പോസ്റ്റിലാണ് പാകിസ്താന്‍ മാറ്റം വരുത്തിയത്.
An appeal to the citizens of India to change their profile pictures as protest mob lynching. #NotInMyName#ProfileAgainstMobLynching pic.twitter.com/OY4zb8wuq7
— Kawalpreet Kaur (@kawalpreetdu) June 27, 2017
പാകിസ്താനില്‍ നിന്നുള്ളവരടക്കം ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ഈ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് കവാല്‍പ്രീത് കൗറും രംഗത്തെത്തിയതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."