HOME
DETAILS
MAL
ഫെഡറര്‍ പുറത്ത്; ഗോഫിന്‍- ദിമിത്രോവ് ഫൈനല്‍
backup
November 19 2017 | 22:11 PM
ലണ്ടന്‍: കിരീട നേട്ടത്തോടെ 2017ന് സ്വപ്‌നതുല്ല്യ വിരാമമിടാനുള്ള സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ മോഹം പൊലിഞ്ഞു. എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ സെമിയില്‍ പരാജയപ്പെട്ട് ഫെഡറര്‍ പുറത്തായി. ബെല്‍ജിയം യുവ താരം ഡേവിഡ് ഗോഫിനാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍: 2-6, 6-3, 6-4. രണ്ടാം സെമിയില്‍ സ്പാനിഷ് താരം കരേനൊ ബുസ്റ്റയെ വീഴ്ത്തി ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവും വിജയം സ്വന്തമാക്കി. സ്‌കോര്‍: 6-1, 6-1. ഫൈനലില്‍ ഡേവിഡ് ഗോഫിന്‍- ഗ്രിഗര്‍ ദിമിത്രോവ് പോരാട്ടം അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."