പുഴ ശുചീകരിക്കാന്‍ ചെറുവള്ളങ്ങളുമായി മത്സ്യത്തൊഴിലാളികള്‍
തൃപ്പൂണിത്തുറ: കോണത്തു പുഴയില്‍ ജലോത്സവഛായ പകര്‍ന്ന് പുഴ ശുചീകരിക്കാന്‍ അന്‍പതോളം ചെറുവള്ളങ്ങളുമായി നാളെ മത്സ്യത്തൊഴിലാളികള്‍ എത്തുന്നു. രാവിലെ പത്തിന് തെക്കന്‍ പറവൂര്‍ കിഴക്കേ പള്ളികടവില്‍ നിന്നാരംഭിക്കുന്ന വള്ളങ്ങളുടെ മാര്‍ച്ച് പാസ്റ്റ് സിനിമാ സീരിയല്‍ താരം മുരളി മോഹന്‍ ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പുഴ ശുചീകരിക്കും.
സി.പി.ഐയുടെ ആഭിമുഖ്യത്തില്‍ ജനകീയ സമിതി നടത്തി വരുന്ന ശുചീകരണം ഇന്നേയ്ക്ക് 15 ദിവസം പിന്നിടുകയാണ്. പതിനേഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോണത്തു പുഴ ഇതിനകം മൂന്നു കിലോമീറ്റര്‍ ശുചീകരിച്ചു കഴിഞ്ഞു.
നാല്പത്തിയഞ്ചിനം മത്സ്യങ്ങള്‍ ഉണ്ടായിരുന്ന പുഴയാണിത്. മാലിന്യം നിറഞ്ഞതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ ഇല്ലാതായി.ഇതോടെ മത്സൃബന്ധനവും നിലച്ചു. പുഴമാലിന്യവാഹിനിയായിത്തീര്ന്നതിനെത്തുടര്ന്നാണ് സി.പി.ഐ നേതൃത്വത്തില്‍ ജനകീയ സമിതി പുഴ ശുചീകരിക്കുവാന്‍ മുന്നോട്ടുവന്നത്. ശുചീകരണ യജ്ഞം 31ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."