HOME
DETAILS

രാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ കൈയേറ്റമൊഴിപ്പിക്കണമെന്ന് കുമരകം പഞ്ചായത്ത്

  
backup
November 20, 2017 | 9:32 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%aa

കോട്ടയം: ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എം.പിയുടെ കൈയേറ്റമൊഴിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് കുമരകം പഞ്ചായത്ത്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള 'നിരാമയ റിട്രീറ്റ് റിസോര്‍ട്ട് 'പുറമ്പോക്ക് കൈയേറി മതില്‍ കെട്ടിയും കായല്‍ വളച്ചെടുത്തും തോട് കൈയേറി നികത്തിയെന്നുമാണ് പരാതി. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
പഞ്ചായത്ത് റിസോര്‍ട്ടിന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ വാസ്തവം ഉണ്ടെന്നു കണ്ടെത്തിയ ഹൈക്കോടതി, കൈയേറ്റ ഭൂമിയൊഴിപ്പിച്ച് പഞ്ചായത്തിനു കൈമാറാന്‍ ഉത്തരവിട്ടിട്ടും ആവശ്യമായ നടപടിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നുവെന്നാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നത്.
ഹൈക്കോടതി ഉത്തരവുണ്ടായി ഒരുവര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. നിരാമയ റിട്രീറ്റ് സെന്റര്‍ നിര്‍മാണത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തല്‍.
കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി രാജ്യസഭാ എം.പിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കോട്ടയം താലൂക്കില്‍ കുമരകം വില്ലേജില്‍പ്പെടുന്ന രണ്ടു സര്‍വേ നമ്പരുകളില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ കുമരകത്തുനിന്നു വേമ്പനാട് കായലിലേക്ക് ഒഴുകുന്ന നേരേ മടത്തോടിന്റെ ഒരുവശം പൂര്‍ണമായും തീരംകെട്ടി കൈയേറി റിസോര്‍ട്ട് മതിലിനുള്ളിലാക്കിയിരിക്കുകയാണ്.
കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്നു കായല്‍ വരെ നീളുന്ന പുരയിടത്തില്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് നിര്‍മിക്കുന്നതിനായാണ് കായല്‍ കൈയേറിയിരിക്കുന്നത്. നേരേ മടത്തോടിന്റെയും റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട് കായലിന്റെയും തീരത്തോട് ചേര്‍ന്നാണ് എം.പി ചെയര്‍മാനായ കമ്പനിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. ഇവിടെ ഏകദേശം നാല് ഏക്കറോളം ഭൂമി കൈയേറിയിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു.
ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് കോട്ടയം താലൂക്ക് സര്‍വെയര്‍ അളന്നുനല്‍കിയ റിപ്പോര്‍ട്ടില്‍ കൈയേറ്റം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമവും മലിനീകരണ നിയമങ്ങളും ഉള്‍പ്പെടെയുള്ള നിര്‍മാണച്ചട്ടങ്ങളും കമ്പനി ലംഘിച്ചതായി പരാതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  a month ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  a month ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ

uae
  •  a month ago
No Image

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

Kerala
  •  a month ago
No Image

ഇറാഖ് താരത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; താരങ്ങള്‍ക്ക് അമേരിക്കയില്‍ വിസ പ്രതിസന്ധി

Football
  •  a month ago
No Image

ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍

Kerala
  •  a month ago
No Image

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എ എ.ജി സമ്പത്തും പാര്‍ട്ടി വിട്ടു. ടി.വികെയിലേക്കെന്ന് സൂചന

National
  •  a month ago
No Image

പിസ്സ ഡെലിവറിയ്ക്കായെത്തി;യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

International
  •  a month ago
No Image

'പാര്‍ട്ടിയോ മമത ബാനര്‍ജിയോ എം.പി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല' ആരോപണങ്ങള്‍ തള്ളി യൂസുഫ് പത്താന്‍ 

National
  •  a month ago