നോട്ട് നിരോധനം രാജ്യം ആവശ്യപ്പെടുന്ന മാറ്റമെന്ന് ഉപരാഷ്ട്രപതി
കൊച്ചി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആവശ്യപ്പെടുന്ന മാറ്റങ്ങളാണ് നോട്ട് നിരോധനവും ജി.എസ്.ടിയുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 160 ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നോട്ട് നിരോധനമടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്കായി. എന്നാല്‍, കള്ളപ്പണം എത്രയുണ്ടെന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിഷ്‌കാരങ്ങള്‍ക്ക് കഴിഞ്ഞു. വ്യക്തികള്‍ പൂഴ്ത്തിവച്ചിരുന്ന പണം ബാങ്കുകളില്‍ എത്തിക്കുകയായിരുന്നു നോട്ട് നിരോധനത്തിന്റെ ക്ഷ്യം. അച്ചടിച്ചിറക്കിയ പണമെല്ലാം ബാങ്കില്‍ എത്തിയല്ലോ എന്ന് ചിലര്‍ നടപടിയെ വിമര്‍ശിക്കുന്നുണ്ട്. അതു തന്നെയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ശുചിമുറിയിലും കിടപ്പുമുറിയിലും പൂഴ്ത്തിവച്ചിരുന്ന പണവും ഇങ്ങനെ ബാങ്കുകളില്‍ എത്തിയിട്ടുണ്ടെന്നു മനസ്സിലാക്കണം. ആദായ നികുതി കൊടുക്കുന്നവരുടെ പട്ടികയിലേക്കു പുതുതായി 58 ലക്ഷം പേര്‍ എത്തിയതും നോട്ടുനിരോധനത്തിനു ശേഷമാണ്.
സര്‍ക്കാരുകള്‍ സ്വകാര്യ ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. സമൂഹത്തില്‍ ആദ്യം വേണ്ടതു സമാധാനമാണ്. എങ്കില്‍ മാത്രമേ പുരോഗതിയുണ്ടാകൂ. വിദേശ നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നമ്മള്‍ രാജ്യത്തിന്റെ വ്യവസായ മേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ജസ്റ്റിസ് കെ. സദാശിവം, മന്ത്രി കെ.ടി ജലീല്‍ , മേയര്‍ സൗമിനി ജെയ്ന്‍, കെ.വി തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, വേണുഗോപാല്‍ ഗോവിന്ദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."